Dr. Rani Nair

ഡോ. റാണി നായര്‍

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പ്രസിദ്ധമായ വെലളൂര്‍ കുടുംബത്തില്‍ 1949 ജൂണ്‍ 30 ന് ജനിച്ചു. ഭാസ്കരന്‍ നായരുടേയും തുളസി അമ്മയുടേയും മകള്‍ കൊല്ലം ഫാത്തിമ കോളേജില്‍ ബി. എസ്. സി. യും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം. ബി. ബി. എസും തുടര്‍ന്ന് ഡി. പി. എം. ആര്‍. ഉം കരസ്ഥമാക്കി. മുപ്പത്തു വര്‍ഷത്തിലേറെ ക്ലിനിക്കല്‍ സര്‍വ്വീസും റിസര്‍ച്ച് പരിചയവുമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ന്യൂറോളജി വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്തു. “രോഗിയും ഡോക്ടറും” (2008) എന്ന പുസ്തകമാണ് പ്രസിദ്ധീകരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും രോഗങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് രോഗിയും ഡോക്ടറും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുെ ട വളര്‍ച്ചയും പുത്തന്‍ കണ്ടുപിടിത്തങ്ങളുടേയും ഫലമായി മനുഷ്യന്‍റെ ജീവിത ശൈലിയില്‍ വമ്പിച്ച മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് ആരോഗ്യത്തെയും ബാധിക്കുന്നു. പ്രകൃതി നിയമങ്ങളില്‍ നിന്നും വ്യതിചലിച്ചു കൊണ്ടുളള ഒരു ജീവിത രീതിയാണ് ആധുനിക മനുഷ്യന്‍ തുടര്‍ന്നു പോരുന്നത്. കൂടാതെ മാറാവ്യാധികളും ആധുനിക യുഗത്തില്‍ ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിച്ചതനുസരിച്ച് വൃദ്ധډാരുടെ എണ്ണവും കൂടി. അവരില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുടെ ഒരു നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടാനും തുടങ്ങി. 21 -ാം നൂറ്റാണ്ട് അഭിമുഖീകരിക്കാന്‍ പോകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങള്‍ വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ടതാണ്. മറവി രോഗം ഒരു സാമൂഹ്യ പ്രശ്നമായി മാറുകയാണ്. അതുപോലെ തന്നെ പ്രധാനമായും വാര്‍ദ്ധക്യത്തില്‍ കണ്ടു വരുന്ന പാര്‍ക്കിന്‍സണ്‍സ് ഡീസിസ്, മസ്തിഷ്ക്കാഘാതം ഇവയുടെയൊക്കെ വര്‍ദ്ധനവും നേരിടേണ്ടതുണ്ട് എന്ന് ഡോക്ടര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആധുനിക മനുഷ്യന്‍റെ മോശമായ ജീവിത ചര്യകളില്‍ നിന്നും വരും നൂറ്റാണ്ടുകള്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന ആരോഗ്യ പ്രശ്നങ്ങളും അതോടനുബന്ധിച്ച സാമൂഹിക പ്രശ്നങ്ങളും ലളിതമായി വിശദീകരിക്കുന്നു. ആരോഗ്യകാര്യങ്ങള്‍ ഗൗരവപൂര്‍വ്വം വീക്ഷിക്കുന്ന മലയാളികള്‍ക്ക് ഇതൊരു വഴികാട്ടിയായിരിക്കും.


Extracts

Women Writers of Kerala

View all Authors