Dr. Rajakumari Unnithan

ഡോ. രാജകുമാരി ഉണ്ണിത്താന്‍

പാലക്കാട് ജില്ലയില്‍, കിഴക്കേ ഏറാട്ട് പാര്‍വതി അമ്മയുടെയും നെډാറ മങ്ങാട്ടു മാധവ മേനോന്‍റെയും മകളായി 1941 മെയ് 11 ന് ജനിച്ചു. തൃപ്പൂണിത്തുറയിലും മദ്രാസിലും തിരുവനന്തപുരത്തുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനത്തിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിനും ഗൈനക്കോളജിയില്‍ എം. ഡി.യും പാസ്സായി. 1964 ല്‍ കേരള ഹെല്‍ത്ത് സര്‍വ്വീസില്‍ സേവനം ആരംഭിച്ചു. 1987 ഫെല്ലോ ഓഫ് ദി ഇന്‍റര്‍ നാഷണല്‍ കോളേജ് ഓഫ് സര്‍ജന്‍സിന്‍റെ (എഫ്. ഐ. സി. എസ്.) ബിരുദം ലഭിച്ചു. 2004 ല്‍ ഫ്രണ്ട്ഷിപ്പ് ഫോറം ഓഫ് ഇന്ത്യയുടെ ഭാരത് എക്സലന്‍സ് അവാര്‍ഡിനര്‍ഹയായി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ധാരാളം എഴുതാറുണ്ട്. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. “സ്ത്രീഭാവങ്ങള്‍” (ലൈംഗി വിജ്ഞാന ഗ്രന്ഥം), “ഗര്‍ഭാശയം ആത്മകഥ പറയുന്നു”, “മാതൃത്വത്തിന്‍റെ പൊരുള്‍” എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

“മാതൃത്വത്തിന്‍റെ പൊരുള്‍ : ഗര്‍ഭകാല പരിചരണവും പ്രസവശുശ്രൂഷയും” തൃശൂര്‍: കറന്‍റ് ബുക്സ്, 2004 “സ്ത്രീഭാവങ്ങള്‍”(ലൈംഗിക വിജ്ഞാന ഗ്രന്ഥി). “ഗര്‍ഭാശയം ആത്മകഥ പറയുന്നു”.

Extracts

Women Writers of Kerala

View all Authors