അനന്യ ജി.

1995 ഒക്ടോബര്‍ 12 -ന് ജനിച്ചു. ചേളാരി ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപിക പി. ഗീതയും പാലക്കാട് ഡയറ്റ് ലക്ചര്‍ ഡോ. ഗോപി പുതുക്കോടുമാണ് മാതാപിതാക്കള്‍. രാമനാട്ടുകര സേവാമന്ദിരം ഹൈസ്കൂളില്‍ നിന്ന് എസ്. എസ്. എല്‍. സി. പാസ്സായി. വിദ്യാവാണി കഥാപുരസ്ക്കാരവും (2007), ഡി. സി. ബുക്സ് കുഞ്ഞുണ്ണിമാഷ് സ്മാരക വായനാപുരസ്ക്കാരവും (2008) നേടി. 2008, 2010 വര്‍ഷങ്ങളില്‍ കുട്ടികളുണ്ടാക്കുന്ന ‘യുറീക്ക’ യുടെ പത്രധിപസമിതി അംഗമായിരുന്നു. “പട്ടുപാവാട”, “ചിരിയുടെ തുടക്കം” എന്നീ കഥാസമാഹാരങ്ങളും “സ്വസ്തി” എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഇതിഹാസ വനിതകള്‍” എന്നൊരു പ്രബന്ധമെഴുതിയിട്ടുണ്ട്. പി. കെ. ബാലകൃഷ്ണന്‍റെ “ഇനി ഞാന്‍ ഉറങ്ങട്ടെ” എന്ന നോവലിനെക്കുറിച്ച് എഴുതിയ ആസ്വാദനക്കുറിപ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ കര്‍ണ്ണനെ കേന്ദ്രകഥാപാത്രമാക്കി അനന്യ രചിച്ച നോവലാണ് “സ്വസ്തി”. ഇതിലെ ഒന്നാം അധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്ത്യനിമിഷത്തില്‍, പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ ഊളിയിടുന്ന കര്‍ണ്ണനെയാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. കര്‍ണ്ണ കഥയ്ക്കുള്ള മറ്റൊരു ആഖ്യാനമാണ് “സ്വസ്തി”.
“സ്വസ്തി” (നോവല്‍). കോഴിക്കോട്: പൂര്‍ണ്ണ, 2010. “പട്ടുപാവാട” (കഥാസമാഹാരം). “ചിരിയുടെ തുടക്കം” (കഥാസമാഹാരം).

Extracts

Women Writers of Kerala

View all Authors