Rajalekshmi M. T.

എം. ടി. രാജലക്ഷ്മി

1972 മെയ് 21 ന് തിരുവനന്തപുരം ജില്ലയിലെ കരകുളത്തു ജനിച്ചു. എസ്. മോഹനാമ്മാളും എം. സി. തങ്കപ്പന്‍ ചെട്ടിയാരും മാതാപിതാക്കള്‍. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം, ടി. ടി. സി. എന്നിവയ്ക്കു പുറമേ യു. ജി. സി. ലക്ചറര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. അധ്യാപക കലാസാഹിത്യസമിതി അംഗമാണ്. ഇപ്പോള്‍ കരകുളം ഗവ. യു. പി. എസില്‍ അധ്യാപിക. ആനുകാലികങ്ങളിലും ആകാശവാണിയിലും കവിയരങ്ങുകളിലും കവിതകള്‍ വെളിച്ചം കണ്ടിട്ടുണ്ട്. “അസ്ഥികള്‍ പൂക്കുമ്പോള്‍” എന്ന കവിതാസമാഹാരത്തിലെ ‘ജാതകം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ. എസ്. വി. വേണുഗോപന്‍ നായര്‍ മുഖവുരയില്‍, രാജലക്ഷ്മിയുടെ കവിതയെ ഇങ്ങനെ വിലയിരുത്തുന്നു. “നവഭാവുകത്വം തേടുന്ന മലയാളകവിതയുടെ മറ്റൊരു മുഖമാണീ സമാഹാരത്തില്‍. വൈയക്തികാനുഭവങ്ങളില്‍ നിന്നാര്‍ജ്ജിച്ച അന്യാദൃശമായ അനുഭൂതി രേണുക്കളാണ് ഈ സമ്പുടത്തിലെ ഓരോ കവിതയിലും സഞായിരിച്ചിരിക്കുന്നത്. ഈ കവയിത്രി ഉള്ളിലേക്ക് മാത്രം നോക്കിയിരുന്ന് വിശ്രാന്തി തേടുകയല്ല, സാമൂഹ്യ ജീര്‍ണതകളോട് രൂക്ഷമായി പ്രതികരിക്കുന്നുമുണ്ട്. ജാരസന്തതിയുടെ മാതാവാകേണ്ടി വന്നവളുടെ ഉപശാന്തിയില്ലാത്ത ആത്മനിന്ദയുടെ ഗാഥയാണ് ‘ജാതകം’.


Extracts

Women Writers of Kerala

View all Authors