Dr. P. K. Radhamani

ഡോ. പി. കെ. രാധാമണി

1952 ല്‍ തൃശൂര്‍ ജില്ലയിലെ വാകയില്‍ ജനിച്ചു. പി. ആര്‍. സരോജിനിയും പി. കെ. കൃഷ്ണനും മാതാപിതാക്കള്‍. മാലതി യു. പി. സ്കൂള്‍, വാക സെന്‍റ് ഫ്രാന്‍സിസ് ഹൈസ്കൂള്‍, മറ്റം, ലിറ്റില്‍ ഫ്ളവര്‍ കോളേജ്, ഗുരുവായൂര്‍, കോഴിക്കോട് സര്‍വകാലശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പത്മശ്രീ ഡോ. മാലിക് മുഹമ്മദിന്‍റെ മേല്‍നോട്ടത്തില്‍ പി. എച്ച്. ഡി. ബിരുദം. 1975 മുതല്‍ 1987 വരെ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ ഹിന്ദി അധ്യാപിക. 1987 മുതല്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍. ഇപ്പോള്‍ ക്രിസ്ത്യന്‍ കോളേജില്‍ ഹിന്ദി വിഭാഗം അദ്ധ്യക്ഷ.

 

ڈഭക്തി പ്രസ്ഥാനവും സാമൂഹ്യ നവോത്ഥാനവുംڈ ആണ് പ്രസിദ്ധീകരിച്ച കൃതി. ഹിന്ദി, മലയാളം ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. വിവര്‍ത്തകയുമാണ്.

 

ഡോ. പി. കെ. രാധാമണി എഡിറ്റു ചെയ്ത ڈജ്ഞാനപീഠ പുരസ്കാര ജേതാക്കള്‍ڈ എന്ന ഗ്രന്ഥത്തിലെ സച്ചിദാനന്ദ റൗത്റോയ് എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാകവി ജി. ശങ്കരക്കുറുപ്പില്‍ തുടങ്ങി രാജേന്ദ്ര കേശവ് ലാലില്‍ എത്തിനില്‍ക്കുന്ന ജ്ഞാനപീഠ പുരസ്കാര ജേതാക്കളെയും അവരുടെ സാഹിത്യ സംഭാവനകളെയും കുറിച്ച് ആഴത്തില്‍ നടത്തിയ ഗവേഷണ പഠനങ്ങളാണ് ഈ ഗ്രന്ഥത്തില്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യനായകന്മാരുടെ സര്‍ഗ്ഗവൈഭവത്തെയും ജീവിതവീക്ഷണത്തെയും സാമൂഹിക പ്രതിബദ്ധതയെയും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. 1986 ല്‍ ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനായ ഒറിയ കവിയാണ് സച്ചിദാനന്ദ റൗത്റോയ്. വിശദവും സമഗ്രവുമായ ആശയപ്രതിപാദനരീതിയാണ് ഡോ. പി. കെ. രാധാമണിയുടേത്. കവിയുടെ ആശയങ്ങളുടെയും പ്രമേയങ്ങളുടെയും പ്രത്യേകതകള്‍ പ്രതിപാദിക്കുകയാണ് ആദ്യം. സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും കാല്പനികതയില്‍ നിന്ന് റിയലിസത്തിലേക്കും തുടര്‍ന്ന് സോഷ്യലിസ്റ്റ് മാര്‍ക്സിസ്റ്റ് ആഭിമുഖ്യത്തിലേക്കുള്ള കവിയുടെ പ്രയാണത്തെ സോദാഹരണം വരിച്ചിടുന്ന ലേഖനമാണിത്.

“ജ്ഞാനപീഠ പുരസ്കാര ജേതാക്കള്‍” (പഠനം) (എഡിറ്റര്‍). തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, 2004.

Extracts

Women Writers of Kerala

View all Authors