Dr. Anandi T. K.

ഡോ.ടി.കെ.ആനന്ദി

പാലക്കാട് താരാക്കാട് ഗ്രാമത്തില്‍ ജനിച്ചു. ബിരുദതലം വരെയുള്ള വിദ്യാഭ്യാസം ചെന്നൈയില്‍. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നന്ന് ബിരുദാനന്തര ബിരുദം. ‘ഭൂവുടമാ ബന്ധങ്ങളില്‍ വന്ന മാറ്റവും അന്തര്‍ജനങ്ങളുടെ മുന്നേറ്റവും’ (1900-1950) എന്ന വിഷയത്തില്‍ കേരളയൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗത്തില്‍ നിന്നു ഡോക്ടറേറ്റ് നേടി. 2001 ലെ സെന്‍സസ് അടിസ്ഥാനമാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ കീഴിലെ വിമന്‍ ആന്‍റ് ചൈല്‍ഡ് ഡവലപ്പ്മെന്‍റിനു വേണ്ടി ‘ഇന്‍റര്‍ പ്രൊഫൈല്‍ ഇന്‍ കേരള’ എന്ന വിഷയത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ‘സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്തു. കേരള ശാസ്ത്രസാഹിത്യപരിഷത് പ്രവര്‍ത്തകയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെ പ്രസിഡന്‍റായും പ്രവര്‍ത്തിക്കുന്നു. 2008 ലെ കേരളത്തിലെ വനിതാ നയരുപീകരണ കമ്മിറ്റിയില്‍ അംഗമായിരുന്നു. പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ. എന്‍. ഗണേശനാണ് ജീവിത പങ്കാളി.

“വീട്ടമ്മ ഒരു സ്ത്രീവിചാരം”, “ജനകീയ സമരത്തില്‍ മലബാറിന്‍റെ പെണ്‍പതാകള്‍”, “സ്ത്രീസമൂഹം ശാസ്ത്രം” (എഡിറ്റര്‍, ഡോ. കെ. എന്‍്. ഗണേശുമൊന്നിച്ച്) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

“വീട്ടമ്മ ഒരു സ്ത്രീവിചാരം” എന്ന കൃതിയിലെ ‘വീട്ടമ്മ - ചരിത്രപരമായ ഒരന്വേഷണം’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍മ്മത്വം നിഷേധിക്കപ്പെട്ട് വീട്ടമ്മയായി നിര്‍മ്മിക്കപ്പെടുന്ന സ്ത്രീ അവസ്ഥയുടെ രാഷ്ട്രീയ സാമൂഹിക വിശകലനം നടത്തുകയാണ് ഗ്രന്ഥകാരി. സ്ത്രീവിമോചനത്തിനെതിരെ ഇന്ത്യന്‍ പരിസരത്തില്‍ നിന്നുകൊണ്ട് സര്‍ഗാത്മകവും ചരിത്രപരവുമായ ഒരന്വേഷണം  നടത്തുകയാണ് ആനന്ദി. ഗൃഹാന്തരീക്ഷം, ഗൃഹാന്തരീക്ഷത്തിലെ മാറിവരുന്ന സ്ത്രീ/പുരുഷ ധര്‍മ്മങ്ങള്‍, അധ്വാനത്തിന്‍റെ തോത് എന്നിവ ഈ ലേഖനത്തില്‍ അന്വേഷണവിധേയമാക്കുന്നു. കാര്‍ഷിക വ്യവസ്ഥയിലെ വീട്ടമ്മയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു.

“വീട്ടമ്മ ഒരു സ്ത്രീവിചാരം” (ലേഖനങ്ങള്‍). തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്, 2010.

Extracts

Women Writers of Kerala

View all Authors