G. Radhamani (Chengannor)

ജി. രാധാമണി (ചെങ്ങനൂര്‍)

1947 സെപ്തംബര്‍ 11 ന് ചെങ്ങന്നൂരില്‍ ജനിച്ചു. വി. കെ. സരസ്വതിക്കുഞ്ഞമ്മയും കെ. പി. വാസുദേവനുണ്ണിത്താനും മാതാപിതാക്കള്‍. കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എം. എ., എം. ഫില്‍ ബിരുദങ്ങള്‍. 1967 മുതല്‍ 35 വര്‍ഷം വിവിധ എന്‍. എസ്.എസ്. കോളേജില്‍ അദ്ധ്യാപിക. കരമന, പന്തളം, എന്‍. എസ്. എസ്. കോളേജുകളില്‍ പ്രിന്‍സിപ്പല്‍ ആയി ജോലി നോക്കി. കവിത, ലേഖനം എന്നിവ എഴുതാറുണ്ട്. വിവര്‍ത്തകയുമാണ്. ആനന്ദ കെ. കുമാരി സ്വാമിയുടെ “ഠവല ഉമിരല ീള ടശ്മ” എന്ന ഗ്രന്ഥം “ശിവതാണ്ഡവം” എന്ന പേരില്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. “ശിവതാണ്ഡവ”ത്തിലെ ‘ബഹുബാഹുക്കളായ ഭാരതീയ വിഗ്രഹങ്ങള്‍’ എന്ന അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഭാരതീയ കലയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ‘ബഹുബാഹുക്കളായ ഭാരതീയ വിഗ്രഹങ്ങള്‍’. ഭാരതീയ കലാപാരമ്പര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് പലതിനെയും ബീഭത്സമായി കാണാന്‍ പാശ്ചാത്യ മനസ്സിനെ പ്രേരിപ്പിക്കുന്നത്. അല്ലാതെ കലാസൃഷ്ടിയെ അതിന്‍റെ മേډയനുസരിച്ച് വിലയിരുത്താനുള്ള ആത്മാര്‍ത്ഥശ്രമമല്ല എന്നാണ് ആനന്ദ കുമാരസ്വാമിയുടെ അഭിപ്രായം. ഒരു ക്ലാസിക് കൃതിക്ക് ഇണങ്ങുന്ന ശൈലിയാണ് പരിഭാഷയില്‍ രാധാമണിക്കുഞ്ഞമ്മ സ്വീകരിച്ചിരിക്കുന്നത്.


Extracts

Women Writers of Kerala

View all Authors