K. P. Radha Pulamadam

കെ. പി. രാധ പുല്ലാമഠം

1949 മെയ് 28 ന് തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരത്ത് ജനിച്ചു. അഡ്വ. എം. എം. പരമേശ്വരന്‍പിള്ളയുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകള്‍. എം. എസ്സ്. സി. (കെമിസ്ട്രി) ബിരുദം നേടി. വിദ്യാഭ്യാസ കാലം മുതല്‍ ആനുകാലികങ്ങളില്‍ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തുന്നു. ‘കണ്ണുകള്‍’ എന്ന കഥയ്ക്ക് കുങ്കുമം വാരികയുടെ സമ്മാനം ലഭിച്ചു. പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന ആദ്യകൃതിയാണ് “മരുഭൂമിയിലെ മനസ്സുകള്‍” (2000). മനുഷ്യന്‍റെ നډയും തിډയും വേര്‍തിരിയ്ക്കുന്നത് ദേശത്തിന്‍റെയോ കാലത്തിന്‍റെയോ അതിരുകളല്ല, അവന്‍റെ തന്നെ മനസ്സിലെ ഭാവങ്ങളാണ് എന്ന യാഥാര്‍ത്ഥ്യം വായനക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് രാധ നോവലിലൂടെ. അടഞ്ഞു പോകുന്ന രക്ഷാമാര്‍ഗ്ഗങ്ങള്‍ക്കു മുന്നില്‍ മനസ്സുകള്‍ക്ക് താളം തെറ്റുന്നു. ലിബിയയുടെ കഴിഞ്ഞകാല പശ്ചാത്തലത്തിലാണ് കഥ ഇതള്‍ വിരിയുന്നത്. മനുഷ്യന്‍റെ ദുരയും സ്വാര്‍ത്ഥതയും വിജയിക്കുമ്പോള്‍ നډ തടവിലാക്കപ്പെടുന്നു എന്നതിന്‍റെ ഉദാഹരണമാണ് പ്രസ്തുത നോവലിലെ ജയ എന്ന കഥാപാത്രം. രാഘവന്‍, കുമാരന്‍, ജയ, സതി എന്നീ കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ്വചാരുത എഴുത്തുകാരി നല്‍കിയിട്ടുണ്ട്.


Extracts

Women Writers of Kerala

View all Authors