Radha Madhavan

രാധാ മാധവന്‍

1946 ല്‍ എറണാകുളം ജില്ലയിലെ ശ്രീമൂലനഗരത്തില്‍ ജനിച്ചു. പാര്‍വ്വതി അന്തര്‍ജ്ജനത്തിന്‍റെയും പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്‍റെയും മകള്‍. എറണാകുളം മഹാരാജാസ്, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടീച്ചര്‍, ഓഫീസര്‍, മാനേജര്‍, ഡയറക്ടര്‍, സ്വന്തം കംപ്യൂട്ടര്‍ സെന്‍ററിന്‍റെ പ്രൊപ്രൈറ്റര്‍ എന്നീ നിലകളില്‍ ജോലി ചെയ്യുന്നു.

 

കവിതകള്‍, ആട്ടക്കഥകള്‍, കഥകള്‍, ബാലസാഹിത്യം എന്നിവ രചിക്കാറുണ്ട്. പ്രഭാഷണങ്ങള്‍, ഭാഗവതസപ്താഹം തുടങ്ങിയവ ചെയ്യുന്നു. നവരസ (പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഫോര്‍ പ്രൊമോട്ടിങ് ട്രഡീഷണല്‍ ആര്‍ട്സ്, കോഴിക്കോട്) ത്തിന്‍റെ ട്രസ്റ്റിയാണ്. കൈരളി, ജയ്ഹിന്ദ് തുടങ്ങിയ ദൃശ്യമാധ്യമങ്ങള്‍, ഇന്ത്യന്‍ എക്സ്പ്രസ്, മനോരമ തുടങ്ങിയ മാധ്യമങ്ങള്‍ക്കും അഭിമുഖങ്ങള്‍ നല്കിയിട്ടുണ്ട്.

 

അര്‍ത്ഥവത്തും ആശയഭംഗി നിറഞ്ഞതുമായ ധാരാളം രചനകള്‍ എഴുതിയിട്ടുണ്ട്. څവാസനച്ചെപ്പ്چ എന്ന കവിതയില്‍ ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും കൈയിലേന്തുന്ന ചെപ്പുകളെപ്പറ്റി പറയുന്നു. ബാല്യത്തില്‍ അച്ഛനോടൊപ്പം യാത്രയാവാനൊരുങ്ങുമ്പോള്‍ ഒരുങ്ങാനുള്ള കൊച്ചു കൊച്ചു ചെപ്പുകള്‍ നിരത്തി. അന്ന് കൗതുകം മാത്രമായിരുന്നു അതിനാധാരം. പിന്നീട് ഭര്‍ത്താവുമായിപ്പോകുമ്പോള്‍ ഐലൈനറും റൂഷും ലിപ്സ്റ്റിക്കുമൊക്കെ സൂക്ഷിച്ച ചെപ്പു കരുതി. അത് ബോധപൂര്‍വ്വമായിരുന്നു. കുട്ടികളെ കാണാന്‍ പോകുമ്പോള്‍ വലുതും ചെറുതുമായ അനേകം ചെപ്പുകള്‍ കരുതുന്നു. ആശുപത്രി വാസം കഴിഞ്ഞപ്പോള്‍ മരുന്നുചെപ്പും വന്നു. എന്നാല്‍ അവസാനയാത്രയ്ക്കൊരുങ്ങുമ്പോള്‍ ഒന്നുമെടുക്കാതെ കൈവീശി നില്ക്കും എന്ന് കവയിത്രി പറയുന്നു. ലെസ്-ലെഗ്ഗേജ് മോര്‍ കംഫര്‍ട്ട് എന്ന ആശയം സ്വീകരിക്കുകയാണിവിടെ. ഒന്നുമെടുക്കാതെയാണെങ്കിലും ജന്മാന്തരങ്ങളായി സൂക്ഷിച്ച വാസനച്ചെപ്പുമാത്രം എടുക്കുമെന്നും അവര്‍ പറയുന്നു.

“കൈകൊട്ടിക്കളിപ്പാട്ടുകള്‍” (പഠനവും 500 ലധികം പാട്ടുകളുടെ സമ്പാദനവും). സാംസ്കാരികവകുപ്പ്, കേരളസര്‍ക്കാര്‍, 2005. “മന്ദാരമലരുകള്‍” (ഭജന ഗീതങ്ങള്‍) 2005. “വാസനച്ചെപ്പ്” - (കവിതാസമാഹാരം). കോഴിക്കോട്: ഹരിതം ബുക്സ്, 2004 പാതിരാമഴ - (കവിതാസമാഹാരം). കോഴിക്കോട്: ഒലിവ് ബുക്സ്, 2006. “സംസ്കൃതം” - (ഇംഗ്ലീഷ് - മലയാളം നിഘണ്ടു). കോഴിക്കോട്: സനാതന മ്യൂസിക് & പബ്ലിക്കേഷന്‍ ഹൗസ്, 2006. “ആത്മാനാത്മ വിവേകം - ശ്രീശങ്കരാചാര്യകൃതിയുടെ സ്വതന്ത്രാവിഷ്കാരം” കോഴിക്കോട്: സനാതന മ്യൂസിക് & പബ്ലിക്കേഷന്‍ ഹൗസ്, 2007.

Extracts

Women Writers of Kerala

View all Authors