Preethi A. M.

പ്രീതി എ. എം.

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട്ട് അവണൂര്‍ മനയ്ക്കല്‍ എ. എം. നീലകണ്ഠന്‍ നമ്പൂതിരിയുടെയും ശ്രീദേവിയുടെയും മകള്‍. മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടറാണ്. ഡോ. ശാരദാ രാജീവനുമൊത്ത് എഴുതിയ “പെണ്‍വാണിഭത്തിന്‍റെ കാണാപ്പുറങ്ങള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഇതൊരു അസാധാരണ ഗ്രന്ഥമാണ്. കുറമറമൊന്നും ചെയ്യാതെ, കുറ്റം ചെയ്യാന്‍ മുതിരുന്നതിനുള്ള മുതിര്‍ച്ചയെത്തും മുമ്പ്, ജീവപര്യന്തം നരകത്തിലേക്ക് നാടുകടത്തപ്പെട്ട ഭാഗ്യംകെട്ട സഹോദരിമാരുടെ മോചനത്തിനും ഇനിയും ഇപ്രകാരം വലിച്ചെറിയപ്പെടാനുള്ളവരുടെ പെരുനിരയെ ചതിക്കുഴിയിലേക്ക് നിപതിക്കും മുമ്പ് രക്ഷപ്പെടുത്താനും വഴിയെന്തെന്നുള്ള അകം നൊന്ത അന്വേഷണമാണ് ഗ്രന്ഥകാരി നിര്‍വഹിക്കുന്നത്. ‘പെണ്‍വാണിഭത്തിന്‍റെ പശ്ചാത്തലം’ എന്ന അധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍വാണിഭം എന്ന വ്യവസായം തഴച്ചു വളരുന്നതിന്‍റെ പശ്ചാത്തലം വിവരിക്കുകയാണ് ഈ അദ്ധ്യായത്തില്‍. പെണ്‍വാണിഭം ക്രിമിനല്‍ കുറ്റമാണ്. പെണ്‍വാണിഭത്തില്‍പ്പെടുന്ന സ്ത്രീകള്‍ സ്വമേധയാ ഈ രംഗത്തു വരുന്നവരാണ് എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ ആ നിഗമനം ശരിയല്ല എന്നു ഗ്രന്ഥകര്‍ത്രി സമര്‍ത്ഥിക്കുന്നു.


Extracts

Women Writers of Kerala

View all Authors