Dr. V. Prasannamani

ഡോ. വി. പ്രസന്നമണി

1950 മാര്‍ച്ച് 3 ന് കൊല്ലം, മയ്യനാട് ജനിച്ചു. ലക്ഷ്മിയമ്മയുടെയും പണ്ഡിറ്റ് എന്‍. വി. യുടെയും മകള്‍. എസ്. എന്‍. കോളേജ്, കാര്യവട്ടം മലയാള വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. “നളകഥ മലയാളത്തില്‍” എന്ന ഗവേഷണ പ്രബന്ധത്തിനു പി. എച്ച്. ഡി. ബിരുദം. ആള്‍സെയിന്‍റ്സ് കോളേജില്‍ നിന്ന് റീഡര്‍ & ഹെഡ് ആയി വിരമിച്ചു. കവിതയും നിരൂപണവും രചിക്കാറുണ്ട്. കവിത, ഫീച്ചര്‍, പ്രഭാഷണം എന്നിവ വന്നിട്ടുണ്ട്. സൂര്യ ടി. വി., റേഡിയോ, സ്ത്രീ മാസിക എന്നിവയില്‍ അഭിമുഖം നടത്തിയിട്ടുണ്ട്. വിശാല കേരളം, ദീപിക, സാഹിത്യ കേരളം, വിശ്വവേദി തുടങ്ങിയവയില്‍ കൃതികളെപ്പറ്റി പഠനങ്ങള്‍ വന്നിട്ടുണ്ട്. ജീവിതസമരത്തിന്‍റെ മാറാപ്പുമായി അലയുന്ന മനുഷ്യജീവിതത്തിന്‍റെ വ്യത്യസ്ത ചിത്രങ്ങള്‍ കാട്ടിത്തരുന്ന കവിതയാണ് “ജീവിതം മുഷിഞ്ഞവര്‍”. ജീവിതം നല്‍കുന്നതേറെയും തിക്താനുഭവങ്ങളാണെന്നും അവ ഏറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ടതാണ് മനുഷ്യജډമെന്നും കവി പറയുന്നു. മുഷിഞ്ഞ ജീവിതം വിഴുപ്പു കെട്ടുകള്‍ ചുമന്നു മൂവന്തിക്കടലിറങ്ങുന്നു മനുഷ്യജډത്തിന്നഴുക്കു കൂനകള്‍ പെരുവഴികളിലടിഞ്ഞു കൂടുന്നു എന്നാല്‍ മര്‍ത്ത്യന്‍ പ്രകൃതിയില്‍ നിന്ന് സാന്ത്വനം ഏറ്റുവാങ്ങിക്കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്നവരാകണമെന്ന് കവി കുറിച്ചിടുന്നു.

“നളകഥ മലയാളത്തില്‍” (ഗവേഷണപഠനം). എന്‍. ബി. എസ്. 1986. “ഊരകപ്പൊരുകള്‍” (കവിതകള്‍). തിരുവനന്തപുരം: പരിധി, 2003. “അനുസന്ധാനം” (ലേഖനങ്ങള്‍). തിരുവനന്തപുരം: സാഹിത്യകേരളം, 2005.

Extracts

Women Writers of Kerala

View all Authors