Prameela Devi

പ്രമീളാ ദേവി

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ജനിച്ചു. ജഗദംബയും പി. ഡി. പ്രഭാകരന്‍ കര്‍ത്തായും മാതാപിതാക്കള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്, വാഴൂര്‍ എസ്. വി. ആര്‍.എന്‍. എസ്. എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. സദസ്യതിലകന്‍ ടി. കെ. വേലുപിള്ള കവിതാ അവാര്‍ഡ്, സാഹിത്യ അക്കാദമിയുടെ യുവജനങ്ങള്‍ കവിതാ അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ് (1994), മൂലൂര്‍ സ്മാരക കവിതാ അവാര്‍ഡ് (1996), എസ്. ബി. ഐ. കവിതാ അവാര്‍ഡ് (1997), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (2001), ഇടശ്ശേരി അവാര്‍ഡ് (2001), പൂന്താനം അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

"നിഷാദം", "നാടകാന്തം", "രാമേശ്വരം കടല്‍", "വാടകവീട്ടിലെ സന്ധ്യ" എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങള്‍. ഒട്ടേറെ കൃതികള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നാലു കൃതികള്‍ക്ക് പുനരാഖ്യാനവും നിര്‍വഹിച്ചിട്ടുണ്ട്.

"നാടകാന്തം" എന്ന കവിതാസമാഹാരത്തിലെ 'പരുന്ത്' എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കവിതയെപ്പറ്റി പ്രശസ്ത കവി ഒ. എന്‍. വി. കുറുപ്പ് അവതാരികയില്‍ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ് - "'പരുന്ത്' എന്ന കവിത വായിച്ചനുഭവിക്കേണ്ടതാണ്. വിഹായസ്സിനെ തന്‍റെ ചുമലിലേറ്റി ശാന്തനിസ്സംഗനായി പറന്നു പോകുന്ന ആ പരുന്തിന്‍റെ സൂക്ഷ്മചലനങ്ങള്‍ പോലും പ്രത്യയവല്‍ക്കരിക്കുന്ന വരികളാണ് തുടക്കത്തില്‍ത്തന്നെ. എന്നാല്‍ ചലിച്ചിത്ര ശൈലിയിലുള്ള ഒരു ലേഖനത്തിനപ്പുറത്തേയ്ക്ക് വികസിക്കുന്നു. വരാത്ത ബസ്സും കാത്ത് നിമിഷമെണ്ണുന്നവനും ഭയചകിതനും ആള്‍ത്തിരക്കില്‍ പെരും വിജനതയിലലിയുന്നവനുമായ മനുഷ്യനെ വിപരീതഭാഗത്തു നിര്‍ത്തി ആ കവിതയവസാനിക്കുമ്പോള്‍ നമ്മെ സത്യത്തിന്‍റെ ആഴത്തിലേക്കാനായിക്കുന്നു."

“നാടകാന്തം” (കവിതകള്‍). നൂറനാട്: ഉണ്‍മ പബ്ലിക്കേഷന്‍സ്, 2006. “നിഷാദം” (കവിതകള്‍). “രാമേശ്വരം” (കവിതകള്‍). “വാടക വീട്ടില്‍ സന്ധ്യ” (കവിതകള്‍).

Extracts

Women Writers of Kerala

View all Authors