Prabha Sakkariyas

പ്രഭ സക്കറിയാസ്

1985 ല്‍ സക്കറിയാസ് തോമസിന്‍റെയും മേരിക്കുട്ടിയുടെയും മകളായി കോട്ടയത്തു ജനിച്ചു. സി. എം. എസ്. കോളേജ്, സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഹൈദ്രബാദിലെ ഇംഗ്ലീഷ് ആന്‍റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം. ഫില്‍. നേടി. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്. ഇപ്പോല്‍ ഡല്‍ഹിയിലെ സേജ് പബ്ലിക്കേഷന്‍സില്‍ എഡിറ്റര്‍. കെ. സച്ചിദാനന്ദന്‍ എഡിറ്ററായ “നാലാമിടം” എന്ന ബ്ലോഗ് കവിതാസമാഹാരത്തില്‍ കവിതകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ടോണി മോറിസന്‍റെ “സുല”, സ്ലാവെന്‍ക ദ്രാക്യുലിച്ചിന്‍റെ “ഫ്രീദാസ് ബെഡ്” എന്നീ നോവലുകളും വില്യം ഡാല്‍റിംപിളിന്‍റെ നയണ്‍ ലൈവ്സും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഇംഗ്ലീഷ് ചരിത്രകാരനും സഞ്ചാര സാഹിത്യകാരനുമായ വില്യം ഡാല്‍റിംപിളിന്‍റെ “ഒന്‍പതു ജീവിതങ്ങള്‍” എന്ന കൃതിയിലെ സന്ന്യാസിനിയുടെ കഥയിലെ ആദ്യഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുടെ പരിസരങ്ങളില്‍ ജീവിക്കുന്ന വേറിട്ട ഒന്‍പതു മനുഷ്യരുടെ കഥ പറയുന്നു ഇതില്‍. പഴയതും പുതിയതും തമ്മിലും ആദ്ധ്യാത്മികതയും ഭൗതികതയും തമ്മിലുള്ള സംഘര്‍ഷമാണ് മതവിശ്വാസങ്ങളുടെ ലോകത്തിലൂടെയുള്ള ഈ യാത്രയുടെ കാതല്‍. ഭാരതീയര്‍ക്കു പോലും അത്ര പരിമിതമല്ലാത്ത ഭക്തിയുടെ വിചിത്രമായ മാര്‍ഗങ്ങള്‍ ഡാല്‍റിംപിള്‍ വരിച്ചിടുന്നു. തനിമ ചോരാതെ പ്രഭ സക്കറിയാസ് അതു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു.


Extracts

Women Writers of Kerala

View all Authors