Dr. K. P. Philomina

ഡോ. കെ. പി. ഫിലോമിന

1963 ല്‍ കണ്ണൂര്‍ ജില്ലയിലെ ഉദയഗിരിയില്‍ ജനിച്ചു. ശ്രീകണ്ഠപുരം എസ്. ഇ. എസ്. കോളേജിലെ മലയാള വിഭാഗം റീഡറും യൂണിവേഴ്സിറ്റി ഗവേഷണ ഗൈഡുമാണ്. കണ്ണൂര്‍ സര്‍വ്വകലാശാല യു. ജി. മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഫാക്കല്‍റ്റി അംഗം, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍ നിര്‍വാഹക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

"കുടുംബം സമൂഹം ചില നേര്‍ക്കാഴ്ചകള്‍" (ലേഖനസമാഹാരം 2005), "സൈബര്‍ വില്ല" (കഥാസമാഹാരം 2006), "ഉത്തര കേരളത്തിലെ വേട്ടുവര്‍" (ഫോക്ലോര്‍ പഠനം, 2008), "ഫോള്‍ക് ആര്‍ട്സ് ഓഫ് കേരള"എന്നീ നാല് കൃതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫോക്ലോറിലുള്ള സമഗ്ര സംഭാവനയ്ക്ക് 2006 ലെ ബാലന്‍ പി. പാളിയത്ത് പുരസ്കാരവും 2009 ലെ മികച്ച ഗ്രന്ഥ രചനയ്ക്കുള്ള ഫോക്ലോര്‍ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡും ലഭിച്ചു.

ഉത്തര കേരളത്തിലെ ആദിവാസി സമൂഹമായ വേട്ടുവരുടെ ആചാരാനുഷ്ഠാനങ്ങളെയും ഗോത്ര സംവിധാനങ്ങളെയും കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ് ഡോ. കെ. പി. ഫിലോമിനയുടെ "ഉത്തര കേരളത്തിലെ വേട്ടുവര്‍". ഫോക്ലോര്‍ പഠനമേഖലയില്‍ ജനസംസ്കാര പഠനങ്ങള്‍ക്ക് ഉള്ള പ്രസക്തിയാണ് പ്രസ്തുത ഗ്രന്ഥഭാഗം വ്യക്തമാക്കുന്നത്. ഓരോ കൂട്ടായ്മയുടെയും അറിവ് അവരുടെ ഫോക്ലോറാണ്. ഓരോ ജനസമൂഹവും വംശീയമോ, പാരമ്പര്യമോ ആയി സൂക്ഷിച്ച്, തലമുറകളായി പകര്‍ന്നുതരുന്ന അറിവാണത് ഇത്തരം ലഘു സംസ്കൃതികളെക്കുറിച്ചറിയാതെ, ഒരു ദേശത്തിന്‍റെ ബൃഹത് സംസ്കൃതിയെക്കുറിച്ച് അറിയുവാനുള്ള ശ്രമം വൃഥാവിലാണ്. കാരണം അനേകം ലഘു സംസ്കൃതികളാണ് ഒരു ബൃഹത് സംസ്കൃതിക്ക് രൂപം നല്‍കുന്നത്. ഡോ. ഫിലോമിനയുടെ ഈ പഠന ശ്രമങ്ങളിലൂടെ കേരള സാംസ്കാരിക ലോകത്തിനും ഭാഷാസാഹിത്യ ലോകത്തിനും അജ്ഞാതനായ ഒരു വൈജ്ഞാനിക പ്രകാശമാണ് ദര്‍ശിക്കുവാന്‍ സാധിക്കുന്നത്.

“കുടുംബം സമൂഹം ചില നേര്‍ക്കാഴ്ചകള്‍” (ലേഖനസമാഹാരം). കണ്ണൂര്‍: കൈരളി ബുക്സ്, 2005. “സൈബര്‍ വില്ല” (കഥാസമാഹാരം). കോഴിക്കോട്: 2006 “ഉത്തര കേരളത്തിലെ വേട്ടുവര്‍” (ഫോക്ലോര്‍ പഠനം). തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2008.

Extracts

Women Writers of Kerala

View all Authors