
അമൃത
1959 ല്‍ ആലപ്പുഴ ജില്ലയില്‍ ജനിച്ചു. എസ്. ഡി. കോളേജ് ആലപ്പുഴ, മഹാരാജാസ് കോളേജ് എറണാകുളം, സെന്റ് ജോസഫ്സ് കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള ഭാഷയില്‍ എം. എ. ബി. എഡ്. ബിരുദങ്ങള്‍. ചേര്‍ത്തല എസ്. എന്‍. കോളേജിലെ അധ്യാപികയായ അമൃത ഇപ്പോള്‍ കേരള സര്‍വ്വകലാശാലയില്‍ പാര്‍ട്ട് ടൈം ഗവേഷണം നടത്തുന്നു. ദേവി ആലപ്പുഴ എന്ന തൂലികാനാമത്തിലാണ് കവിതകള്‍ എഴുതുന്നുത്.
അമൃതയുടെ ആദ്യ കവിതാ സമാഹാരമാണ് “അഗ്നിച്ചിലമ്പ്” (അങ്കണം സാംസ്കാരിക വേദി, തൃശൂര്‍ 1998) മുപ്പത് കവിതകളുണ്ട് ഇതില്‍. “നദികള്‍ രാത്രിയോട് പറഞ്ഞത്” (സെകുലര്‍ ബുക്സ്, കോഴിക്കോട്, 2001), “നിന്നെക്കുറിച്ചെഴുതുമ്പോള്‍” (മാതൃഭൂമി, കോഴിക്കോട് 2004), “ജന്മം തീരുവോളം” (കറന്റ് ബുക്സ്, കോട്ടയം 2008), “ശിലാനഗരത്തിലെ സന്ധ്യ” (സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം 2010) എന്നിവയും അമൃതയുടെ കവിതാ സമാഹാരങ്ങളാണ്. “നദികള്‍ രാത്രിയോട് പറഞ്ഞത്” എന്ന കവിതാ സമാഹാരത്തിന് പാട്യം അവാര്‍ഡും 92002) വെണ്ണിക്കുളം അവാര്‍ഡും (2005), “നിന്നെക്കുറിച്ചെഴുതുമ്പോള്‍” എന്ന കവിതാ സമാഹാരത്തിന് അബുദാബി ശക്തി അവാര്‍ഡും 92007), മൂലൂര്‍ അവാര്‍ഡും ലഭിച്ചു. ശക്തിയും ഓജസ്സും മുറ്റി നില്ക്കുന്ന കവിതകളാണ് അമൃതയുടേത്.
അമൃതയുടെ കവിതകള്‍ വ്യത്യസ്ത വിഷയങ്ങളെ മനോഹരമായി കൈകാര്യം ചെയ്യുന്നു. ‘കുരിശില്‍ നിന്നും വന്നവന്’ എന്ന കവിതയില്‍ ദൈവ സ്നേഹത്തിന്റെ വിശാലതയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ദൈവ സ്നേഹത്തിന്റെ ഈ വിശാലതയെ പ്രപഞ്ചവുമായി ബന്ധിപ്പിക്കാന്‍ എഴുത്തുകാരി ശ്രമിക്കുന്നു.
അവന്
കടല്ക്ഷോഭങ്ങള്ക്കുശേഷം
എന്റെ തീരങ്ങളിലേക്ക്
തിരകള്‍ക്കു മീതെ നടന്നു വന്നവന്
ഇവിടെ കടല്‍ ക്ഷോഭങ്ങള്‍ എന്നതുകൊണ്ട് തന്റെ മനസാകുന്ന കടലിന്റെ ക്ഷോഭങ്ങളാവാം. അവിടെ സാന്ത്വനത്തിന്റെ കൈകളുമായി തന്റെ തീരങ്ങളിലേക്ക് വരുന്ന ഈശ്വരന്റെ സ്നേഹം പ്രപഞ്ച സത്യമാണ്. വ്യര്‍ത്ഥ ജډത്തിന്റെ മീറയും സ്വര്‍ണ്ണവും മാത്രം കൈ മുതലായ ഒരു വ്യക്തിത്വത്തിന്റെ ദൈവീകമായ തിരിച്ചറിവാണ് ഈ കവിത.