Parvathidevi R.

ആര്‍. പാര്‍വതി ദേവി

1963 ല്‍ ജനിച്ചു. പ്രൊഫ. ജെ. രാജമ്മയും പി. ഗേവിന്ദപ്പിള്ളയുമാണ് മാതാപിതാക്കള്‍. ഫോര്‍ട്ട് മിഷന്‍സ് ഗേള്‍സ് ഹൈസ്കൂള്‍, മഹാരാജാസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്. മദ്രാസ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദേശാഭിമാനി, ഏഷ്യാനെറ്റ്, കൈരളി എന്നീ മാധ്യമങ്ങളുടെ പത്രാധിപ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. “അക്കമ്മ ചെറിയാന്‍” (ജീവചരിത്രം), “സമരതീക്ഷ്ണതയുടെ ഇന്നലെകള്‍”, “പത്രം പത്രം കുട്ടികളേ” (ബാലസാഹിത്യം), “രക്തസാക്ഷികള്‍” (തര്‍ജ്ജമ) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അക്കമ്മ ചെറിയാന്‍റെ മരണശേഷം അവറുടെ ആത്മകഥയുടെ കയ്യെഴുത്തു പ്രതി കണ്ടെടുത്ത് “ജീവിതം ഒരു സമരം” എന്ന പേരില്‍ എഡിറ്റു ചെയ്ത് പ്രകാശിപ്പിച്ചു. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരത്തിലെ വീരനായിക അക്കമ്മ ചെറിയാന്‍റെ ജീവിതകഥയിലെ കൊട്ടാര മാര്‍ച്ചിന്‍റെ രാഷ്ട്രീയ പശ്ചാത്തലം എന്ന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നാഴികക്കല്ലാണ് 1938 ഒക്ടോബര്‍ 23 ന് അക്കമ്മ ചെറിയാന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന കൊട്ടാര മാര്‍ച്ച്. ഈ മാര്‍ച്ചിനിടയാക്കിയ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ഈ അദ്ധ്യായത്തില്‍ രേഖപ്പെടുത്തുന്നത്. അന്‍പതിനായിരത്തിലേറെ വരുന്ന സമരഭടډാരുടെ നായകത്വം ഏറ്റെടുത്ത്, വന്‍ പട്ടാളസന്നാഹത്തെ കൂസാതെ അക്കമ്മ ജാഥ നയിച്ചു. ആ കൊട്ടാര മാര്‍ച്ച് വിജയകരമായി നയിച്ചതോടെ അക്കമ്മ തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരത്തിന്‍റെ നായികയായി മാറി. ഇരുപത്തിയൊമ്പതാം വയസ്സില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്ഗ്രസ്സിന്‍റെ നേതൃത്വസ്ഥാനമേറ്റെടുത്ത അക്കമ്മയുടെ ജീവിതം അത്യപൂര്‍വമായിരുന്നു. കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രമുഖയായ ഈ സ്വാതന്ത്ര്യ സമരനായിക പില്ക്കാലത്ത് രാഷ്ട്രീയത്തില്‍ നിന്ന് പിന്തള്ളപ്പെട്ടു പോയി.
“അക്കമ്മ ചെറിയാന്‍” (ജീവചരിത്രം) - ന്യൂഡല്‍ഹി: നാഷണല്‍ ബുക് ട്രസ്റ്റ്, 2007. “സമരതീക്ഷണതയുടെ ഇന്നലെകള്‍” - എസ്. എഫ്. ഐ. യുടെ ചരിത്രം. “പത്രം പത്രം കുട്ടികേളേ” (ബാലസാഹിത്യം). “രക്തസാക്ഷികള്‍” (തര്‍ജ്ജ്മ).

Extracts

Women Writers of Kerala

View all Authors