Parukkkutty Amma V.

വി. പാറുക്കുട്ടിയമ്മ

1923 ആഗസ്റ്റില്‍ കോഴിക്കോട് ജനിച്ചു. സി. ഇ. എം. ഗേള്‍സ് ഹൈസ്കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മദിരാശി വിമന്‍സ് ക്രിസ്ത്യന്‍ കോളേജ്, സെന്‍റ് ക്രിസ്റ്റഫസ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1945 മുതല്‍ 1968 വരെ കോഴിക്കോട് ബി. ഈ. എം.ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപികയായിരുന്നു. 1968 മുതല്‍ 1981 വരെ മാതൃഭൂമി സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു. കേരളാ സ്റ്റേറ്റ് സാമൂഹ്യക്ഷേമ ബോര്‍ഡ്, അനാഥമന്ദിര സമാജം, അഖിലേന്ത്യാ വനിതാസമ്മേളനം, ഗില്‍ഡ് ഓഫ് സര്‍വീസ്, ജുവനൈല്‍ കോടതി തുടങ്ങിയ പല സാമൂഹ്യ സേവന സംഘടനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. പി. സി. സി. യില്‍ അംഗമായിരുന്നു.

കെ. പി. കേശവമേനോന്‍റെ (ജീവചരിത്രം) "ചെമ്പനീര്‍പൂവ് വീണ്ടും" (പരിഭാഷ), "ജി. എന്‍. പിള്ള" (ജീവചരിത്രം), "കെ. എ. ദാമോദര മേനോന്‍" (ജീവചരിത്രം) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

സ്വാതന്ത്ര്യ സമരത്തിലൂടെ സാഹസികത നിറഞ്ഞ ജീവിതം നയിച്ച ഒരു നേതാവ്, പ്രഗത്ഭനായ ഒരു പത്രാധിപര്‍, കര്‍മകുശലനായ ഒരു ഭരണകര്‍ത്താവ്, സത്യസന്ധത നിറഞ്ഞ പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വിശിഷ്ട വ്യക്തിത്വമാണ് കെ. എ. ദാമോദരമേനോന്‍. അദ്ദേഹത്തിന്‍റെ ജീവചരിത്രമാണ് "കെ. എ. ദാമോദരമേനോന്‍" എന്ന പേരില്‍ വി. പാറുക്കുട്ടി അമ്മ രചിച്ച ജീവചരിത്ര ഗ്രന്ഥം. വളരെ പുതുമയോടും ലാളിത്യഭംഗി ചോര്‍ന്നുപോകാതെയുമുള്ള ആവിഷ്ക്കരണ ശൈലിയാണ് പ്രസ്തുത കൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

“ചെമ്പനീര്‍പൂവ് വീണ്ടും”. “ജി. എന്‍. പിള്ള”. “കെ. എ. ദാമോദരമേനോന്‍”. സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്, 2006. “കെ. പി. കേശവ മേനോന്‍”. സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്, കേരള സര്‍ക്കാര്‍, മാര്‍ച്ച് 1998.

Extracts

Women Writers of Kerala

View all Authors