C. V. Padmini

സി. വി. പത്മിനി

തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും എം. എ. അക്കൗണ്ട്സ് ജനറല്‍ ഓഫീസില്‍ നിന്ന് സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ ആയി വിരമിച്ചു. “അനന്തപുരിയിലെ ക്ഷേത്രങ്ങളിലൂടെ” (1998) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച കൃതിയാണ്. തിരുവനന്തപുരത്തെ 108 മഹാക്ഷേത്രങ്ങളുടെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പശ്ചാത്തലം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ഐതീഹ്യങ്ങളും ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. ക്ഷേത്രങ്ങളുടെ നാടാണ് തിരുവനന്തപുരം നഗരം. അനന്തപത്മനാഭനില്‍ നിന്നാണല്ലോ നഗരത്തിന്‍റെ പേരു തന്നെ ഉത്ഭവിച്ചത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭ ദാസന്‍മാരായിട്ടാണ് ഭരണവും ജീവിതവും നയിച്ചത്. ഇവിടെയുള്ള പുരാതനമായ ക്ഷേത്രങ്ങളുടെയെല്ലാം നിര്‍മ്മാണത്തിനും പരിരക്ഷയ്ക്കും മുന്‍കൈ എടുത്തിരുന്നത് കൊട്ടാരത്തില്‍ നിന്നായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമൂല്യമുള്ളതും അതിശയകരമായ കലാഭംഗി തികഞ്ഞതുമായ ധാരാളം ക്ഷേത്രങ്ങല്‍ തിരുവനന്തപുരത്തുണ്ട്. അവയില്‍ 108 എണ്ണത്തെപ്പറ്റി ഒരു സാധാരണ വിവരണമാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ക്ഷേത്രത്തിന്‍റെ ഉത്പത്തിയെയും സംവിധാനത്തെയും പ്രതിപാദിക്കുന്നതിനിടയില്‍ തിരുവനന്തപുരത്തിന്‍റെ ചരിത്രപരമായും, ഭൂമിശാസ്ത്രപരമായും ഉള്ള പശ്ചാത്തലവും അവതരിപ്പിക്കാന്‍ ഗ്രന്ഥകാരി ശ്രമിച്ചിട്ടുണ്ട്. സാഹിത്യമൂല്യം അധികം ഇല്ലെങ്കിലും ക്ഷേത്രദര്‍ശനത്തിലും ക്ഷേത്രങ്ങളെ കുറിച്ച് പഠിക്കാനും അറിയുവാനും താല്പര്യമുള്ളവര്‍ക്ക് വളരെയധികം പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം.


Extracts

Women Writers of Kerala

View all Authors