Omana Sadanandan

ഓമന സദാനന്ദന്‍ (വി. പി. ഓമന)

1942 ജൂണ്‍ 24 ന് ആലപ്പുഴയില്‍ ജനിച്ചു. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്സായി ജോലി നോക്കുന്നു. യശഃശരീരനായ നാടകകൃത്തും തിക്കഥാകൃത്തുമായ എസ്. എല്‍. പുരം സദാനന്ദന്‍റെ ഭാര്യ. ഗായത്രീദേവി എന്ന തൂലീകാനാമത്തില്‍ നാടകം എഴുതിയിട്ടുണ്ട്. യഥാര്‍ത്ഥ പേര് വി. പി. ഓമന. 'സുപ്രഭാതം' എന്ന ദേശഭക്തിഗാനം 1996 ലെ സബ്ജില്ലാ കലോത്സവത്തില്‍ സമ്മാനാര്‍ഹമായി.

"വിദ്യാലയം"എന്ന നാടകമാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതി. ഒട്ടേറെ കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്.

ഓമന സദാനന്ദന്‍റെ 'സന്ധ്യാരാഗം' എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിന്തയുടെയും വികാരങ്ങളുടെയും വേലിയേറ്റങ്ങളുതിര്‍ക്കുന്ന പ്രകൃതിയുടെ മനോഹരദൃശ്യങ്ങളാണ് ഓമനയുടെ കവിതകളുടെ സവിശേഷത. പട്ടണത്തിലേക്കുള്ള തീവണ്ടി പിന്നിടുന്ന ഗ്രാമദൃശ്യങ്ങളുടെ സൗന്ദര്യമാണ് 'സന്ധ്യാരാഗം' എന്ന കവിതയില്‍ തുളുമ്പുന്നത്. സന്ധ്യയെ പുല്‍കാനൊരുങ്ങുന്ന പ്രകൃതിയുടെ വിവിധ ദൃശ്യങ്ങള്‍ വര്‍ണിച്ച്, മതമാത്സര്യങ്ങളില്‍ ചത്തൊടുങ്ങുന്ന മനുഷ്യരെയോര്‍ത്ത് പരിതപിക്കുകയാണ് കവയിത്രി.

“വിദ്യാലയം” (നാടകം) – കോട്ടയം: നാഷണല്‍ ബുക് സ്റ്റാള്‍, 1993.

Extracts

Women Writers of Kerala

View all Authors