Omana P. V.

പി. വി. ഓമന

കോട്ടയം ജില്ലയിലെ കൊടുങ്ങൂരില്‍ 1961 ല്‍ ജനനം. ഫിസിക്സില്‍ ബി. എസ്. സിയും മലയാളത്തില്‍ എം. എ.യും കേരളസര്‍വ്വകലാശാലയില്‍ നിന്ന് നേടി. സി. വി. നാഷണല്‍ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച സി. വി. വ്യഖ്യാന യോഗത്തിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. അതിന് പുറമേ അദ്ധ്യാപികയും ആകാശവാണിയിലെ കാഷ്വല്‍ അനൗണ്‍സറുമാണ്.

ശ്രീമതി. പി. വി. ഓമന രചിച്ച "നിഘണ്ടുക്കള്‍ മലയാളത്തില്‍" എന്ന പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രമല്ല ഭാഷാശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വളരെ പ്രയോജനപ്രദമാണ്. മലയാളത്തില്‍ നിലവിലുളളതും പ്രധാനപ്പെട്ടതുമായ എല്ലാ നിഘണ്ടുക്കളെയും പറ്റിയുള്ള സമ്പൂര്‍ണ്ണപഠനമാണ് ഈ ഗ്രന്ഥം. ഇതില്‍ നിന്ന് ഒരു ഭാഗം ഇവിടെ ഉള്‍പ്പെടുത്തുന്നു.

“നിഘണ്ടുക്കള്‍ മലയാളത്തില്‍” (പഠനം). തൃശ്ശൂര്‍: കറന്‍റ് ബുക്സ്, 1990.