G. Nirmala

ജി. നിര്‍മ്മല

സമകാലിക മലയാളം വാരികയില്‍ സ്റ്റാഫ് കറസ്പോണ്ടന്‍റ്. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. “പരിസ്ഥിതിയുടെ വര്‍ത്തമാനം” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ ഗ്രന്ഥത്തിലെ ആദ്യ അദ്ധ്യായമായ ഭൂമിയുടെ അവകാശികള്‍ ആണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയുകയോ തിരസ്കരിക്കുകയോ ചെയ്യുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തി അവയെ ഉത്തരം തേടുന്ന ചോദ്യങ്ങളാക്കുന്ന നിര്‍മല ഒരു പത്രപ്രവര്‍ത്തകയെന്ന നിലയ്ക്കുള്ള തന്‍റെ സാമൂഹിക ബാദ്ധ്യത നിര്‍വഹിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ. കേരളത്തിലെ പരിസ്ഥിതി നേരിടുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കു വെളിച്ചം വീശുന്ന ശ്രദ്ധേയ ലേഖനങ്ങള്‍. പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കു വഴികാട്ടിയായ ചിപ്കോയുടെ സ്ഥാപകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ കേരള സന്ദര്‍ശനവേളയുടെ പശ്ചാത്തലത്തിലുള്ള സുന്ദരമായ ലേഖനമാണ് “ഭൂമിയുടെ അവകാശികള്‍”. ഭൂമി കൂടുതല്‍ പച്ചപ്പുള്ളതാകുമ്പോള്‍ നമ്മുടെ ജീവിതവും പച്ചപ്പുള്ളതാകും എന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന്‍റെ ഋഷിതുല്യമായ ജീവിതത്തെയും ജീവിസമസ്യയെയും കുറിച്ചു ഹൃദയസ്പര്‍ശിയായ ഭാഷയില്‍ നിര്‍മല എഴുതുന്നു. ഒരു മാധ്യമറിപ്പോര്‍ട്ടിങ്ങിന്‍റെ വസ്തുനിഷ്ഠതയില്‍ നിന്നും വ്യതിചലിച്ച്, ഹൃദയത്തോടു സംവദിക്കുന്ന സോദ്ദേശ്യസ്വരം ഒട്ടും മുഴച്ചു നില്‍ക്കാതെ എന്നാല്‍, ആശയസമ്പുഷ്ടമായ വിവരണമാണ് ഈ എഴുത്തുകാരിയുടെ സവിശേഷത.


Extracts

Women Writers of Kerala

View all Authors