എറണാകുളത്തിനടുത്തുള്ള കളമശ്ശേരിയില്‍ ജനിച്ച"/> നിര്‍മ്മല - Women Writers of Kerala 
Nirmala

നിര്‍മ്മല

എറണാകുളത്തിനടുത്തുള്ള കളമശ്ശേരിയില്‍ ജനിച്ചു. ഇരുപത്തിയഞ്ച് വര്‍ഷമായി കാനഡയില്‍ ജീവിക്കുന്നു. മോണ്ട്ട്രിയോളിലെ മക്ഗിൽ യൂണിവേഴ്സിറ്റി,  ഹാമൽട്ടണിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റി എന്നിവടങ്ങളിലായി I.T.  പഠനം പൂർത്തിയാക്കി.   

സാഹിത്യം:  ചെറുപ്പത്തിൽ ബാലരമ, കുട്ടികളുടെ ദീപിക, മാതൃഭൂമിയുടെ ബാലപംക്തി തുടങ്ങിയവയിൽ കഥകൾ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു.  പല മത്സരങ്ങളിൽ സമ്മാനം കിട്ടിയിട്ടുണ്ട്.  കേരളം വിട്ടതിനു ശേഷം 2001 മുതൽ വീണ്ടും  ആനുകാലികങ്ങളിൽ  കഥകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി.    'ചില തീരുമാനങ്ങള്‍' എന്ന കഥ ശ്യാമപ്രസാദ് 'ഇംഗ്ലീഷ്' എന്ന സിനിമക്ക് ആധാരമാക്കിയിരിക്കുന്നു.

 

പുരസ്ക്കാരങ്ങൾ:   2001 – ഉത്സവ് കഥാ പുരസ്ക്കാരം – നാളെ, നാളത്തെ യാത്ര (കഥ) 2002 – തകഴി പുരസ്ക്കാരം – സുജാതയുടെ വീടുകൾ (കഥ) 2004-  MAM Literary Award – ബാന്ധവം (കഥ) 2005 – പോഞ്ഞീക്കര റാഫി പ്രത്യേക പുരസ്ക്കാരം – ആദ്യത്തെ പത്ത് (കഥാ സമാഹാരം) 2010 - നോർക്ക പ്രവാസി പുരസ്ക്കാരം നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി (കഥാ സമാഹാരം) 2012 _അങ്കണം അവാർഡ് - മേപ്പിളിലയിൽ പതിഞ്ഞുപോയ നക്ഷത്രങ്ങൾ  2013 – ലാന സാഹിത്യ പുരസ്ക്കാരം.  

“നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി” എന്ന കഥാസമാഹാരത്തിലെ ‘വിതുമ്പുന്ന വൃക്ഷം’ എന്ന കഥയാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. ജീവിതത്തെ പുനഃനിര്‍മ്മിക്കാനുള്ള ശ്രമമാണ് നിര്‍മ്മലുയെട കഥകളില്‍ തെളിയുന്നത്. നഷ്ട സ്വപ്നങ്ങളില്‍ വിങ്ങുന്ന മനസ്സുമായി കടന്നു വരുന്ന പ്രകാശ് ആണ് ‘വിതുമ്പുന്ന വൃക്ഷം’ എന്ന കഥയിലെ കഥാപാത്രം. അത്യന്താധുനിക ജീവിത രീതിയോട് സല്ലപിക്കുന്ന ആഷ, ഗൃഹാതുരത്വത്തെ പ്രേമിക്കുന്ന പ്രകാശ് എന്നിവരിലൂടെ ഇതള്‍ വിരിയുന്ന കഥയാണ് വിതുമ്പുന്ന വൃക്ഷം. ജീവിത ലാളിത്യത്തിന് വില കല്പിക്കാതെ പണത്തിനും പ്രശസ്തിക്കുമായി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മനുഷ്യജീവിതത്തെ എഴുത്തുകാരി വിമര്‍ശിക്കുന്നു. വിതുമ്പുന്ന വൃക്ഷത്തെപ്പോലെയാണ് പ്രകാശിന്‍റെ ജീവിതം. മറ്റുള്ളവര്‍ക്ക് താങ്ങും തണലുമാകുമ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെ പാഴായിപ്പോകുന്ന, ഒരു തുള്ളി സ്നേഹം ലഭിക്കാത്ത വിതുമ്പുന്ന വൃക്ഷം പോലെയാണ് തന്‍റെ ജീവിത്മെന്ന് പ്രകാശ് തിരിച്ചറിയുന്നു. ആധുനിക ജീവിതത്തിന്‍റെ മോടിയില്‍ കഴിഞ്ഞ കാലത്തെ മറക്കുന്ന ആഷയെപ്പോലെയുളള സ്ത്രീകളെ വിമര്‍ശിക്കുകയാണ് കഥാകാരി.

1. ആദ്യത്തെ പത്ത് (കഥ സമാഹാരം, പ്രണത ബുക്സ്)2005, 2. നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി (കഥ സമാഹാരം, ഡി. സി. ബുക്സ് )2006, 3. സ്ട്രോബറികൾ പൂക്കുമ്പോൾ (അനുഭവക്കുറിപ്പുകൾ, ഗ്രീന്‍ ബുക്സ്)2008, 4. പാമ്പും കോണിയും (നോവല്‍, ഡി.സി. ബുക്സ്) 2014, 5. മഞ്ഞ മോരും ചുവന്നമീനും (കഥ സമാഹാരം, കറന്റ്‌ ബുക്സ് തൃശൂര്‍) 2014

Extracts

Women Writers of Kerala

View all Authors