Dr. K. Muthulekshmi

ഡോ. കെ. മുത്തുലക്ഷ്മി

1964 മേയ്‌ ദിനത്തിന് ചാലക്കുടിയില്‍ ജനിച്ചു. വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാടിന്‍റെ മകള്‍. ചാലക്കുടി, കാലടി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. “മേല്പത്തൂര്‍ എന്ന ദാര്‍ശനികന്‍” എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു സംസ്കൃതത്തില്‍ പി. എച്ച്. ഡി. ഇപ്പോള്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വേദാന്ത വിഭാഗം ലക്ചറര്‍. ഡോ. എം. എസ്. വല്യത്താന്‍റെ “ഠവല ഘലഴമര്യ ീള ടൗൃൗമെേ” “ചരക പൈതൃകം” എന്ന പേരില്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരകനെഴുതിയ വിശ്രുത വൈദ്യഗ്രന്ഥമായ ചരകസംഹിതയ്ക്ക് പുതിയൊരു വ്യാഖ്യാനം നടത്തുകയാണ് പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോ. എം. എസ്. വല്യത്താന്‍ ഈ ഗ്രന്ഥത്തിലൂടെ. കേവലമൊരു വ്യാഖ്യാനത്തിനപ്പുറം ആധുനിക ജ്ഞാനവ്യവസ്ഥയ്ക്ക് അനുരൂപമായി ചരകദര്‍ശനങ്ങളെ വിശദീകരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ അദ്ദേഹം നിര്‍വ്വഹിക്കുന്നത്. വൈദ്യപാരമ്പര്യമുള്ള മുത്തുലക്ഷ്മി തനിമ ചോരാതെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു. രണ്ടാം അദ്ധ്യായമായ അഥര്‍വവേദം മുതല്‍ ചരകം വരെയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Extracts

Women Writers of Kerala

View all Authors