Mini Sukumar

മിനി സുകുമാര്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തേഞ്ഞിപ്പാലത്തെ സെന്‍റര്‍ ഫോര്‍ വിമണ്‍ സ്റ്റഡീസില്‍ ലക്ചറര്‍ നിരൂപക, ടി. വി. അവതാരക, വനിതാപ്രസ്ഥാന പ്രവര്‍ത്തക, കൂഞ്ഞാട്ടുകുളത്ത് ജനിച്ചു. പോള്‍ മണലില്‍ എഡിറ്റു ചെയ്ത “ബഷീറിന്‍റെ ചെറുകഥകള്‍ 101 പംനങ്ങള്‍” എന്ന ഗ്രന്ഥത്തില്‍, മിനി സുകുമാര്‍ എഴുതിയ 'അമ്മ' എന്ന പംനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബഷീറിന്‍റെ പല കഥകളിലും അമ്മ ഒരു കഥാപാത്രമായി വരുന്നുണ്ടണ്‍്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരക്കാലത്തെ സാംസ്ക്കാരിക ദേശീയതയുടെ ഉല്പന്നമായ ഭാരതമാതാവില്‍ നിന്നു തികച്ചും വ്യത്യസ്തയാണ് ഈ അമ്മ. അന്നത്തെ സമരകാലങ്ങളില്‍ ഇന്ത്യയിലെ ലക്ഷോപലക്ഷം അമ്മമാര്‍ എന്തു ചെയ്തു എന്നൊരു പ്രധാനപ്പെട്ട ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് ബഷീര്‍ 'അമ്മ' എന്ന കഥ ആരംഭിക്കുന്നത്. പ്രഖ്യാപിത ചരിത്രരചയിതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും മറക്കുകയോ അവഗണിക്കുകയോ ചെയ്ത ഈ ചോദ്യത്തെ പിന്തുടര്‍ന്നുകൊണ്ടണ്‍് ഈ കഥ വായിക്കുമ്പോള്‍ അമ്മയേയും ദേശത്തെയും അടയാളപ്പെടുത്തുന്നതിലെ ബഷീറിന്‍റെ സവിശേഷമായ പ്രത്യേകശൈലി നമുക്കു കാട്ടിത്തരികയാണ് ഈ പംനത്തിലൂടെ മിനി സുകുമാര്‍. സ്വാതന്ത്ര്യസമരത്തിന്‍റെ എല്ലാ തീവ്രാനുഭവങ്ങളും സ്വാംശീകരിച്ചുകൊണ്ടണ്‍ും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ പ്രതീകമായും നിലനില്‍ക്കുന്ന ബഷീറിന്‍റെ ‘അമ്മ’ ഉദാരവല്‍ക്കരണ മാതൃകകളെ ചോദ്യം ചെയ്യുകയും അതിന്‍റെ സാധ്യതകളെ അട്ടിമറിക്കുകയും ചെയ്യുന്നതായി ലേഖിക നിരീക്ഷിക്കുന്നു.

"അമ്മ- ബഷീറിന്‍റെ ചെറുകഥകള്‍ : 101 പംനങ്ങള്‍" (എഡിറ്റര്‍ - പോള്‍ മണലില്‍).

Extracts

Women Writers of Kerala

View all Authors