Mini M.O.

ഡോ. എം. ഒ. മിനി

കണ്ണൂരിനടുത്ത് മയ്യില്‍ എന്ന പ്രദേശത്ത് ജനിച്ചു. കെ. സി. ഉണ്ണികൃഷ്ണന്‍ നമ്പ്യാരുടെയും എം. ഒ. തങ്കം ടീച്ചറുടെയും മകള്‍. മയ്യില്‍ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്, കോട്ടയം ആതുരാശ്രമം, എന്‍. എസ്. എസ്. ഹോമിയോ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാതൃഭൂമി ആരോഗ്യമാസിക, വനിത, ഗൃഹലക്ഷ്മി, വാരാന്തപ്പതിപ്പുകള്‍, എന്‍. ജെ. എച്ച്., സയന്‍സ് എക്സ്പ്രസ് എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ മയ്യിലില്‍ സ്വന്തമായി ക്ലിനിക്ക് നടത്തി വരുന്നു. “കുഞ്ഞുങ്ങളുടെ അസുഖങ്ങളും ഹോമിയോപ്പതിയും” (2003) എന്ന ഗ്രന്ഥമാണ് പ്രസിദ്ധീകരിച്ചത്. ആകാശവാണിയില്‍ നിരവധി തവണ വൈദ്യശാസ്ത്രത്തെക്കുറിച്ച് പ്രഭാഷണം നടത്തിയിട്ടുളള എഴുത്തുകാരിയാണ് ഡോ. എം. ഒ. മിനി. ഹോമിയോപ്പതിയിലെ ശിശുരോഗ ചികിത്സയെക്കുറിച്ച് സാമാന്യജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പുസ്തക രചനയുടെ ലക്ഷ്യം. ശ്വാസകോശ രോഗങ്ങള്‍ വരാതിരിക്കാനും വന്നാല്‍ തന്നെ തടയാനുമുള്ള ഫലപ്രദമായ മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ഇന്ന് ലഭ്യമാണ് എന്നുള്ള വസ്തുതയും എഴുത്തുകാരി പ്രസ്തുത ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുന്നു.

"കുഞ്ഞുങ്ങളുടെ അസുഖങ്ങളും ഹോമിയോപ്പതിയും". ചെങ്ങന്നൂര്‍: റെയന്‍ബോ ബുക് പബ്ലിഷേഴ്സ്, 2003.

Extracts

Women Writers of Kerala

View all Authors