Mini Alice

മിനി ആലീസ്

യു. സി. കോളേജ് മലയാളം വിഭാഗം അധ്യാപിക. തിരുത്ത് പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു. മലയാള കവിതയിലെ പ്രണയസങ്കല്പത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. “സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍” എന്ന കൃതിയിലെ ‘വിതയ്ക്കപ്പെടുന്ന അക്ഷരങ്ങള്‍’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീവര്‍ഗത്തിന്‍റെ ഉത്ഥാനവും തിരിച്ചറിവും തകര്‍ക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന കരുനീക്കങ്ങളെക്കുറിച്ചാണു മിനി ആലീസിന്‍റെ ലേഖനം. പീഡനം എന്ന വാക്ക് സ്ത്രീയെ അപഹസിക്കാനുള്ള ശരമാക്കിയതില്‍ പത്രവാര്‍ത്തകള്‍ മുഖ്യപങ്കു വഹിക്കുന്നതായി മിനി കണ്ടെത്തുന്നു. സ്ത്രീവിരുദ്ധ, പുരുഷകേന്ദ്രീത സൂചകങ്ങള്‍ കണ്ടെത്താന്‍ സമര്‍ത്ഥമായ രണ്ടാം വായനവേണമെന്നു ലേഖിക അഭിപ്രായപ്പെടുന്നു.


Extracts

Women Writers of Kerala

View all Authors