Mercy Samuel Kattakada

മേഴ്സി സാമുവല്‍ കാട്ടാക്കട

1969 ല്‍ തിരുവനന്തപുരം, കാട്ടാക്കടയില്‍ ജനിച്ചു. ശ്രീമതി എസ്. രത്നമ്മയുടെയും ശ്രീ. ജി. ലാറന്‍സണിന്‍റെയും മകള്‍. പ്ലാവൂര്‍ ഹൈസ്കൂള്‍, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., എം. എസ്. ബിരുദധാരി ലക്ചററാണ്. പാലക്കാട് എഴുത്തുകാരുടെ വേദിയായ സപര്യ സാഹിത്യ വേദിയുടെ സജീവ അംഗമാണ്. കവിതകളും കഥകളും എഴുതുന്നു. 2007 ല്‍ കുഞ്ഞുണ്ണി സ്മാരക കവിതാ അവാര്‍ഡ് (“നീളേനിനക്കൊരു പുനര്‍ജനി”) ലഭിച്ചു. ‘ഇന്‍സ്റ്റന്‍റ് ബേബി’ എന്ന കഥ രസകരവും ചിന്തിപ്പിക്കുന്നതുമാണ് നോമ്പുനോല്‍ക്കുന്ന ഭക്തനു മുമ്പില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ട് വരം നല്കുന്ന പല കഥകളും നമുക്കറിയാം. ഈ കഥയില്‍ വളരെ വ്യത്യസ്തമായ ഒരു വരമാണ് ഡിക്രൂസ് ചോദിച്ചത്. ബാല്യമല്ലാത്ത, അത്യാധുനികരായ കുട്ടികള്‍. ജനിച്ചയുടന്‍ തന്നെ വളരണം. ദൈവം വരം നല്കില്ലെന്നു പറഞ്ഞെങ്കിലും അയാള്‍ നേടി. കുട്ടികളെല്ലാവരും വിദേശങ്ങളില്‍ സ്ഥിരവാസമാക്കി. മുത്തച്ഛനായിക്കഴിഞ്ഞ് അയാള്‍ ഒരു മനുഷ്യക്കുഞ്ഞിനെ ആഗ്രഹിക്കാന്‍ തുടങ്ങി. ദൈവത്തെ പ്രത്യക്ഷപ്പെടുത്തി വരം വാങ്ങി വീണ്ടും അയാള്‍ കാത്തിരുന്നു. ഈ കഥയില്‍ മനുഷ്യന്‍റെ അത്യാഗ്രഹത്തിന്‍റെ വ്യത്യസ്തമായ ഒരു തലമാണ് കാട്ടിത്തരുന്നത്.
"പ്രിയതമന്‍റെ ഡയറി" (ചെറുകഥകള്‍). ആലുവ: പെന്‍ ബുക്സ്, 2005.

Extracts

Women Writers of Kerala

View all Authors