Mercy Ravi

മേഴ്സി രവി

1946 എറണാകുളം ജില്ലയിലെ പരമ്പരാഗത സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയ ആയിരുന്നു. മഹിളാ കോണ്‍ഗ്രസിന്‍റെയും കെ. പി. സി. സി.യുടെയും സെക്രട്ടറി, ഐ. എന്‍. ടി. യു. സി. വിമന്‍ വിങ് നാഷണല്‍ പ്രസിഡന്‍റ്, എ. ഐ. സി. സി. മെമ്പര്‍, ഐ. സി. എഫ്. റ്റി. യു. ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിയമസഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. വയലാര്‍ രവിയാണ് ഭര്‍ത്താവ്.

 

തന്‍റെ അനുഭവങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് മേഴ്സി രവിയെ എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയാക്കിയത്. ദീര്‍ഘകാലം പാര്‍ലമെന്‍റംഗം ആയിരുന്ന ഭര്‍ത്താവിനൊപ്പം ഡല്‍ഹിയില്‍ കഴിഞ്ഞ കാലത്ത് അവര്‍ക്ക് ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം കിട്ടി. പാര്‍ലമെന്‍റ് ലൈബ്രറി അവര്‍ക്ക് ഒരു സ്വര്‍ണഖനി ആയിരുന്നുവെന്നും വായനയുടെ ഈ പാര്‍ലമെന്‍ററി പാരാവാരം അവരുടെ എഴുത്തിന് വലിയ പ്രചോദനം ആയിരുന്നുവെന്നും അവരുടെ ലേഖന സമാഹാരത്തിന് എഴുതിയ അവതാരികയില്‍ ശ്രീ ജോസ് പനച്ചിപ്പുറം സാക്ഷ്യപ്പെടുത്തുന്നു. കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്‍റെ പേര് പാരലി പോമെന്ന് വിട്ടുപയോ കാര്യങ്ങള്‍ എന്നാണ്. 2000-2001 ല്‍ മലയാള മനോരരമ ദിനപത്രത്തില്‍ എല്ലാ വെള്ളിയാഴ്ചയും എഴുതിപ്പോന്ന څവെള്ളിവെളിച്ചംچ എന്ന പംക്തിയാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. സഞ്ചാരിയായ താന്‍ കണ്ട കാര്യങ്ങളും സാമൂഹ്യജീവിയായ മനുഷ്യന്‍ ഓര്‍ക്കേണ്ട കാര്യങ്ങളും എന്നാണ് പുസ്തകത്തിന് ലേഖികയുടെ തന്നെ ആമുഖം.

 

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാരിസ്ഥിതിക ചൂഷണം കൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍, വികസനം, വനിതാസംവരണം, രാഷ്ട്രീയ വിമര്‍ശനം, തന്‍റെ ആശുപത്രി അനുഭവങ്ങള്‍ എന്നിങ്ങനെ വിഭിന്നമായ വിഷയങ്ങളാണ് ഓരോ ലേഖനത്തിലും. തന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും പൊതു സമൂഹത്തെ അറിയിക്കാനുള്ള ഒരു മാധ്യമമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം എഴുത്ത്.


Extracts

Women Writers of Kerala

View all Authors