Meera R. Pillai

മീരാ ആര്‍ പിള്ള

1988 ല്‍ കോട്ടയം ജില്ലയില്‍ ജനനം, ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് ആദ്യകവിതാ സമാഹാരം “വാത്സല്യം” പ്രസിദ്ധീകൃതമായത്. പതിനഞ്ച് കവിതകളുടെ സമാഹാരമാണ് “വാത്സല്യം”. പ്രസാധകര്‍ യുവകലാ സാഹിതിയാണ്. സമകാലിക സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവയാണ് മീരയുടെ കവിതകള്‍. എന്നാല്‍ ആശയവ്യക്തത വരുത്താന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല. വിശാലമായ അര്‍ത്ഥത്തില്‍ ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്നുണ്ടെങ്കിലും ആശയ പരിമിതിയും, കവിത്വ പരിമിതിയും മീര മറികടക്കേണ്ടിയിരിക്കുന്നു. “വാത്സല്യം” എന്ന കവിതാ സമാഹാരത്തിലെ ആദ്യ കവിത ‘മനുഷ്യന്‍’ ആണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. വിവേകം നഷ്ടപ്പെട്ട മനുഷ്യന്‍ ഭൂമിക്കും അവനവനുതന്നെയും വരുത്തുന്ന വിനകളെ കുറിച്ചുള്ളതാണിത്


Extracts

Women Writers of Kerala

View all Authors