Mayadevi

മായാദേവി

1970 ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനിച്ചു. പി. വി. രവീന്ദ്രനാഥിന്‍റെയും കെ. എ. കമലാബായിയുടെയും മകള്‍. നാട്ടിക ശ്രീനാരായണ കോളേജില്‍ നിന്ന് എക്കണോമിക്സ് ബിരുദം. എച്ച് ആന്‍റ് സി ബുക്സില്‍ ഇല്ലസ്ട്രേറ്ററായി ജോലി ചെയ്തു. ഇപ്പോള്‍ സീ ടി. ഒി. യുടെ ഡിവിഷനായ സെഡ് കരിയര്‍ അക്കാഡമിയില്‍ ഡിസൈനറായി ജോലി ചെയ്യുന്നു. ചെറുകഥയ്ക്ക് രണ്ടുതവണ ഗൃഹലക്ഷ്മി പുരസ്കാരം ലഭിച്ചു. “മീരയുടെ കാഴ്ചകള്‍” (2001) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകൃതമായ കൃതി. അക്ഷരങ്ങളെ ഭക്തിയോടും ആരാധനയോടും സമീപിക്കുന്ന എഴുത്തുകാരിയാണ് മായാദേവി. അക്ഷരവെളിച്ചത്തിലിരുന്ന് ലോകത്തിന്‍റെ സിന്ദൂര സൗന്ദര്യമാസ്വദിച്ച വസുധയുടെ കഥയാണ് ‘പുനര്‍ജ്ജനി തേടി’. സമൂഹവും അച്ഛനും ഭര്‍ത്താവും വായന വസുധയുടെ തല തിരിതിരിച്ചിരിക്കയണ് എന്ന് അഭിപ്രായപ്പെടുമ്പോള്‍ അഗതികള്‍ക്ക് ആശ്രയമായ അനാഥമന്ദിരത്തില്‍ അഭയം തേടേണ്ടി വന്നു വസുധയ്ക്ക്. അവിടത്തെ അനാഥകുട്ടികള്‍ക്ക് വസുധമ്മ സ്വന്തം അമ്മയായി. ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം മാറാരോഗത്തിന്‍റെ ശരശയ്യില്‍ ആശുപത്രിയില്‍ ഭ്രാന്തിന് ചികിത്സിയ്ക്കുവന്ന ഹരിത സ്വന്തം മകളാണെന്നറിഞ്ഞു. മകളുടെ ഭ്രാന്ത് സ്വപ്നം കാണുന്നവരുടെ ഭ്രാന്താണെന്നും അവളുടെ ചിത്തഭ്രമം വായിക്കുന്നവളുടെ ചിത്തഭ്രമമാണെന്നും അമ്മ തിരിച്ചറിഞ്ഞു. സ്നേഹത്തിന്‍റെ താരള്യവും ഭാഷയുടെ സാരള്യവും കൊണ്ട് ‘പുനര്‍ജ്ജനിതേടി’ എന്ന കഥ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
"മീരയുടെ കാഴ്ചകള്‍ "(കഥാസമാഹാരം). പാപ്പിയോണ്‍, 2001.

Extracts

Women Writers of Kerala

View all Authors