Maya Satheesh

മായാ സതീശ്

1963 സെപ്റ്റംബര്‍ 23 ന് ജനിച്ചു. കാരിമുട്ടത്ത് പി. എന്‍. സരസ്വതിയമ്മയും കെ. എസ്. രവീന്ദ്രന്‍നായരും മാതാപിതാക്കള്‍. മാടപ്പള്ളി ഗവ. എല്‍. പി. എസ്., എന്‍. എസ്. എസ്. എച്ച്. എസ്. കുന്നന്താനം, അസംപ്ഷന്‍ കോളേജ്, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കവിത, കഥ എന്നിവ എഴുതുന്നു. “ജാലകക്കാഴ്ച” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ ‘ജാലകക്കാഴ്ച’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ജാലകക്കാഴ്ച” എന്ന കവിതയെക്കുറിച്ച് പ്രശസ്ത കവി പ്രൊഫ ഏറ്റുമാനൂര്‍ സോമദാസന്‍ നടത്തിയിട്ടുള്ള നിരീക്ഷണം ശ്രദ്ധേയമാണ് - ‘ജാലകക്കാഴ്ച’ കേവലമൊരു പ്രകൃതി ചിത്രമല്ല ഹൃദയാലുവായ അനുവാചകനു നല്കുന്നത്. അമ്മയുടെ താരാട്ട്, കുട്ടന്‍റെ കുസൃതി, നിഗൂഡ പ്രണയത്തിന്‍റെ തേന്‍മൊഴികള്‍, കുഞ്ഞിച്ചുണ്ടില്‍ അമൃതം പകരുന്ന അമ്മ, പറന്നകലാന്‍ വെമ്പുന്ന മക്കള്‍, ജീവിതത്തെ തഴുകിയെത്തുന്ന അദൃശ്യകരങ്ങളുടെ പരിലാളനം എന്നിങ്ങനെ. പുറമെ സാധാരണമെന്നു തോന്നിക്കുന്ന ഈ കിളിവാതില്‍ക്കാഴ്ച പല പല മാനങ്ങള്‍ കൈക്കൊള്ളുന്നു; പ്രിസത്തില്‍ കടന്ന പ്രകാശരശ്മി പോലെ സപ്തവര്‍ണ്ണങ്ങളായി ഇഴപിരിയുന്നു. ഇതൊന്നും കവി അറിഞ്ഞുകൊണ്ടു സാധിക്കുന്നതല്ല. പുതിയ വിതാനങ്ങള്‍ സൃഷ്ടിക്കാന്‍ കവിതയ്ക്കു സ്വയം കഴിയുന്നു എന്നുള്ളതാണ് സത്യം. അപ്പോഴാണ് ഭാഷയ്ക്കുള്ളിലെ മറ്റൊരു ഭാഷയായി കവിത തേന്‍മൊഴിയുതിര്‍ക്കുന്നത്.


Extracts

Women Writers of Kerala

View all Authors