Dr. Maya S.

ഡോ. മായ എസ്

തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ പെരിങ്ങോട്ടുമനയില്‍ ജനനം. ഫിലോസഫിയിലും സോഷ്യോളജിയിലും ബിരുദാനന്തരബിരുദം. പി. എച്ച്. ഡി. ബിരുദവും നേടിയിട്ടുണ്ട്. ഇന്‍ഡ്യന്‍ ഫിലോസഫിക്കല്‍ കോണ്‍ഗ്രസിലും ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിലും അംഗത്വം. ജെ. ആര്‍. എഫ്. (എം. ജി. യൂണിവേഴ്സിറ്റി 2001-2004), സൗത്ത് ഏഷ്യാ കൗണ്‍സില്‍, യു. എസ്. എ.(2006), യൂറോപ്യന്‍ കമ്മീഷന്‍ (2010) എന്നീ ഫെല്ലോഷിപ്പുകള്‍. എം .ജി. യൂണിവേഴ്സിറ്റിയുടെ ലക്ചറര്‍ ആയിരുന്നു. ഇപ്പോള്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ ജര്‍മനിയിലെ ഫ്രൈപര്‍ഗ്ഗ് യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് ഫെലോ. “യുക്തിവാദവും സ്ത്രീപക്ഷവാദവും” (ലേഖനസമാഹാരം) (2008) ആണ് ആദ്യ പുസ്തകം. 2010 ല്‍ “ഇഹപരിജ്ഞാനം” എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. “മധ്യവേനലവധിക്ക്” (2011) എന്ന നോവലാണ് ഏറ്റവും പുതിയ സര്‍ഗാത്മക രചന. ആദ്യ നോവലായ “മധ്യവേനലവധിക്ക്” എന്ന കൃതിയിലെ ഒന്നാം അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാതി-മത-ലിംഗ ഭേദങ്ങള്‍ക്കതീതമായി കേരളം പ്രബുദ്ധമാകണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും വേണ്ടിയുള്ള നോവലാണ് “മധ്യവേനലവധിക്ക്”. ദൃശ്യമായോ അദൃശ്യമായോ സാഹിത്യം നിര്‍വഹിക്കുന്ന സാമൂഹ്യധര്‍മ്മം വളരെ പ്രധാനപ്പെട്ടതാണെന്നു കരുതുന്ന ഒരു എഴുത്തുകാരിയുടെ ആദ്യ നോവല്‍. സ്ത്രീപക്ഷ കാഴ്ചപ്പാടുകളും പ്രശ്നങ്ങളും ആണ്‍-പെണ്‍ ദ്വന്ദ്വത്തിലുണ്ടാകുന്ന വൈയക്തിക വിപരീതങ്ങളും ചര്‍ച്ച ചെയ്യുന്ന രചനയാണിത്. സ്ത്രീകഥാപാത്രങ്ങളുടെ ചിന്തകളിലൂടെ സഞ്ചരിക്കുന്ന കഥകള്‍ അംഗീകരിക്കുന്ന സാഹിത്യ വായന കേരളത്തിലിനിയും ശക്തി പ്രാപിക്കുമെന്ന പ്രത്യാശയോടെയാണ് മായ എസ്. ഈ നോവല്‍ രചിച്ചിട്ടുള്ളത്.


Extracts

Women Writers of Kerala

View all Authors