Maya K. R.

കെ. ആര്‍ മായ

1977 ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനിച്ചു. മണക്കാട് ഗേള്‍സ് ഹൈസ്കൂള്‍, എം. ജി. കോളേജ് തിരുവനന്തപുരം, ജോണ്‍ ഇനോക് കോളേജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള മിശ്രവിവാഹവേദി, പുരോഗമന കലാസാഹിത്യ സംഘം, വനിതാ സാഹിതി എന്നീ സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. “ചില്ലുപ്രതലത്തില്‍ പ്രകാശങ്ങള്‍ക്ക് സംഭവിക്കുന്നത്” എന്ന കവിതാസമാഹാരത്തിന് പുറമേ “ശ്രീ നാരായണ ദര്‍ശനങ്ങള്‍” എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ മൂന്നു പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടുമുണ്ട്. വ്യക്തമായ സാമൂഹ്യ ബോധവും രാഷ്ട്രീയ കാഴ്ചപ്പാടും ഉള്ള ഒരു എഴുത്തുകാരിയാണ് കെ. ആര്‍. മായ. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവര്‍ കവിതക്ക് വിഷയമാക്കിയിരിക്കുന്നു. “ചില്ലുപ്രതലത്തില്‍ പ്രകാശങ്ങള്‍ക്ക് സംഭവിക്കുന്നത്” എന്ന കവിതാ സമാഹാരത്തില്‍ നിന്ന് ‘സ്നേഹപാഠം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്നേഹത്തിന് പകരമായി സ്ത്രീകള്‍ക്ക് ലഭിക്കുന്ന പലതരം പാഠങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ.
“ചില്ലുപ്രതലത്തില്‍ പ്രകാശങ്ങള്‍ക്ക് സംഭവിക്കുന്നത്” (കവിതാ സമാഹാരം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2009 “ശ്രീനാരായണ ദര്‍ശനങ്ങള്‍”. “അടിമത്തം” (ജ്യോതിറാവു ഫൂലെ) (പരിഭാഷ). “പെരിയാര്‍ ഇ. വി. രാമസ്വാമി” (കെ. വീരമണി) (പരിഭാഷ).

Extracts

Women Writers of Kerala

View all Authors