Marykutty Thomas

മേരിക്കുട്ടി തോമസ്

1937 ല്‍ കോട്ടയം ജില്ലയില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂളില്‍. തുടര്‍ന്ന് കോട്ടയം ഗവണ്‍മെന്‍റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ടി. ടി. സി. പാസായി. 1957 മുതല്‍ അദ്ധ്യാപിക. 34 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം കുമാരനല്ലൂര്‍ ഗവ. യു. പി. സ്കൂളില്‍ നിന്ന് ഹെഡ് മിസ്ട്രസായി റിട്ടയര്‍ ചെയ്തു. ശ്രീമതി മേരിക്കുട്ടി തോമസും അവരുടെ ഭര്‍ത്താവായ തോമസ് കീശങ്കരിയും ചേര്‍ന്ന് നടത്തിയ ഒരു അമേരിക്കന്‍ യാത്രയുടെ വിവരണമാണ് “അമേരിക്കന്‍ യാത്ര” എന്ന പുസ്തകം. മേരിക്കുട്ടി-തോമസ് ദമ്പതിമാര്‍ കണ്ട അമേരിക്കയെ വായനക്കാര്‍ക്ക് മുന്നില്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. അവര്‍ക്ക് മോശമായി തോന്നിയ കാര്യങ്ങളെ വിമര്‍ശിച്ചിരിക്കുന്നു. ശരിയെന്ന് തോന്നിയവയെ അനുശണീയം എന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു. പുസ്തകത്തില്‍ നിന്ന് ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളുടെ അവതരണവും, അവയുടെ പുനരുപയോഗവും എന്ന അദ്ധ്യായത്തിലെ ഏതാനും ചില ഭാഗങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടലാസും ഉപയോഗ ശൂന്യമായ മറ്റ് സാധനങ്ങളും സംസ്കരിച്ച് ഉപയോഗപ്രദമായ പുതിയ വസ്തുക്കള്‍ ഉണ്ടാക്കുന്ന അമേരിക്കന്‍ രീതിയെ കുറിച്ചാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. അസംസ്കൃത വസ്തുക്കള്‍ സംസ്ക്കരിക്കുന്നതിനായി അമേരിക്കയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വലിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഇവിടെ വിശദീകരിക്കുന്നു.


Extracts

Women Writers of Kerala

View all Authors