Dr. N. K. Mary

ഡോ. എന്‍. കെ. മേരി

1961 ജൂലൈ 1 ന് എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ ജനിച്ചു. മലയാള സാഹിത്യത്തില്‍ എം. എ., പി. എച്ച്. ഡി. ബിരുദം. ഇപ്പോള്‍ കോലേഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. “മലയാള വ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം” (2009) എന്ന ഗ്രന്ഥമാണ് പ്രസിദ്ധീകൃതമായ കൃതി. കേരളപാണിനീയത്തിനുശേഷമുള്ള മലയാള വ്യാകരണപഠനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് - “മലയാള വ്യാകരണസിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം” - ധ്വനി വര്‍ണപഠനങ്ങളില്‍ ആധുനിക ഭാഷാശാസ്ത്രം വളരെ പുരോഗമിച്ചിട്ടുണ്ട്. കേരളപാണിനീയത്തിനുശേഷം ആധുനിക ഭാഷാ ശാസ്ത്രത്തിന്‍റെ പിന്‍ബലത്തില്‍ മലയാള വ്യാകരണത്തില്‍ ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. വര്‍ണവിഷയകമായി ഉണ്ടായിട്ടുള്ള ഈ പഠനങ്ങളെ ആധാരമാക്കി മലയാള വ്യാകരണത്തില്‍ ധ്വനി തലത്തിലും വര്‍ണ്ണ തലത്തിലും വന്ന വികാസത്തെ ഈ പ്രബന്ധത്തില്‍ വിലയിരുത്തുകയാണ് ഗ്രന്ഥകാരി.

“മലയാള വ്യാകരണ സിദ്ധാന്തങ്ങള്‍ കേരളപാണിനീയത്തിനുശേഷം” - ചങ്ങനാശ്ശേരി: താപസം, വിതരണം കറന്‍റ് ബുക്സ്, ഫെബ്രുവരി, 2009.

Extracts

Women Writers of Kerala

View all Authors