T. C. Mariam Thomas

റ്റി. സി. മറിയം തോമസ്

കൊട്ടാരക്കരയിലെ വാളകത്ത് ജനനം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദവും, കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വൈദ്യശാസ്ത്രങ്ങളിലെ മനോരോഗ സങ്കല്പത്തെക്കുറിച്ച് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്നു. ഇപ്പോള്‍ ബംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ മനഃശാസ്ത്ര വിഭാഗം അധ്യാപിക. ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൈക്കോളജി ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടകത്തിലെ പരമ്പരാഗത മനോരോഗ ചികിത്സാരീതികളെക്കുറിച്ച് യു. ജി. സി. റിസര്‍ച്ച് പ്രോജക്ടിന്‍റെ കോ-ഇന്‍വെസ്റ്റിഗേറ്റര്‍. “ഇറങ്ങിനടപ്പ്” (ഒരു സ്ത്രീ ഇറങ്ങി നടക്കുമ്പോള്‍) (2008) എന്ന കൃതി ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഇറങ്ങി നടക്കുമ്പോള്‍ ആ നടപ്പ് സമൂഹത്തിന്‍റെ നടപ്പുരീതികളുടെ താളം തെറ്റിക്കുന്നത് എങ്ങനെയെന്ന് വിവരിക്കുകയാണ് റ്റി. സി. മറിയം തോമസ് “ഇറങ്ങി നടപ്പ്” എന്ന സ്വാനുഭവ വിവരണങ്ങളിലൂടെ. സ്ത്രീ സഞ്ചാരങ്ങളെ തൊട്ടശുദ്ധമാക്കിയ പകല്‍ മാന്യരായ സാമൂഹ്യവിരുദ്ധരുടെ വൃത്തിക്കേടുകള്‍ക്കു മുന്നില്‍ രോഷാകുലയായിട്ടാണ് പ്രസ്തുത ഗ്രന്ഥരചന എഴുത്തുകാരി നടത്തിയത്. പുരുഷാധിപത്യമെന്ന ക്രൂരമായ വിനോദത്തെ എഴുത്തുകാരി ഈ കൃതിയിലൂടെ വിമര്‍ശിക്കുന്നു.


Extracts

Women Writers of Kerala

View all Authors