Margi Sathi

മാര്‍ഗ്ഗി സതി

1965 - ല്‍ തൃശ്ശൂര്‍ ജില്ലയിലെ  ചെറുതുരുത്തിയില്‍ ജനനം. പതിനൊന്നാം വയസ്സില്‍  കേരള കലാമണ്ഡലത്തില്‍ ചേര്‍ന്ന് കൂടിയാട്ടം അഭ്യസിച്ചു തുടങ്ങി. പ്രഗല്ഭരായ  ഗുരുക്കډാരുടെ കീ ഴില്‍ എട്ടു വര്‍ഷം കൂടിയാട്ടം  അഭ്യസിച്ചു. 1988 ല്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  മാര്‍ഗിയില്‍ ചേര്‍ന്നു.  മാര്‍ഗി  സ്ഥാപകന്‍  ഡി. അപ്പുക്കുട്ടന്‍ നായര്‍, ഡോ. കെ.  അയ്യപ്പപ്പണിക്കര്‍ തുടങ്ങിയ  സംസ്കൃത- നാടകോത്സുകര്‍, കൂടിയാട്ടത്തിന് കേന്ദ്ര സംഗീത അക്കാദമി മുഖേന ഒരു നവോത്ഥാന പദ്ധതിക്ക് രൂപകല്പന ചെയ്ത് പ്രവൃത്തിയില്‍ വരുത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.  ഈ പദ്ധതിയില്‍  ജസൂവമായി പങ്കെടുക്കാനും ഇതിന്‍റെ  ഭാഗമായി നടന്ന കൂടിയാട്ടം  അരങ്ങുകളില്‍ വേഷമിടാനുമുളള അവസരം ശ്രീമതി മാര്‍ഗ്ഗി സതിക്ക് ലഭിച്ചു. ڈശ്രീരാമചരിതം നങ്ങ്യാരുകൂത്ത്ڈ എന്ന ഗ്രന്ഥം നങ്ങ്യാര്‍കൂത്ത് എന്ന കലാരൂപത്തെ ജനങ്ങളുടെ ഇടയില്‍ എത്തിക്കുന്നതിന് അവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണ്.

 

          സ്ത്രീ കഥാപാത്രങ്ങള്‍ മാത്രം അഭിനയിക്കുന്നതും ചതുര്‍വിധാഭിനയങ്ങളുടെ പൂര്‍ത്തികൊണ്ടും സങ്കേത നിബന്ധന കൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതുമായ ക്ഷേത്രകലയാണ് നങ്ങ്യാരമ്മകൂത്ത്. ഒരു നങ്ങ്യാരമ്മ അഭിനേത്രിയായി രംഗത്തില്‍ അഭിനയിക്കുകയും, മറ്റൊരു നങ്ങ്യാരമ്മ രംഗത്തില്‍ നടീസ്ഥാനത്തിരുന്ന് അഭിനയിക്കുന്ന ശ്ലോകങ്ങള്‍ ഉചിതമായ രാഗത്തില്‍ ചൊല്ലുകയും , ആംഗികാഭിനയ വേളകളില്‍ വാദ്യത്തിനനുസരിച്ച് താളം പിടിക്കുകയും ചെയ്യുന്നു. നമ്പ്യാര്‍ നൃത്താഭിനയങ്ങള്‍ക്ക് അനുസൃതമായി മിഴാവ് വായിക്കുകയും, ഇടയ്ക്ക, ശംഖ്, കുറുംകുഴല്‍ എന്നിവ ഈണം പകരുകയും ചെയ്യുന്നു. ഇതാണ് നങ്ങ്യാരമ്മക്കൂത്തിന്‍റെ സാമാന്യസ്വഭാവം. നങ്ങ്യാരമ്മകൂത്തിനെ വേദിയില്‍ അവതരിപ്പിക്കുന്നതിന് സഹായകമായ വിധത്തിലാണ് ശ്രീരാമചരിതം നങ്ങ്യാരമ്മ കൂത്തിന്‍റെ  രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

    

          ശ്രീരാമചരിതം നങ്ങ്യാരമ്മകൂത്തിന്‍റെ പുറപ്പാടാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുളളത്. സീതാഭാഗം അവതരിപ്പിക്കുന്ന നടിയാണ് പുറപ്പാട് രംഗത്തില്‍ വേദിയിലെത്തുന്നത്. രംഗാവതരണത്തിന്‍റെ വിശദമായ വര്‍ണ്ണനയും അവതരണ ശ്ലോകവും ഇതില്‍ ഉള്‍പ്പെടും. ഏറെയൊന്നും ജനകീയമല്ലാത്ത ഒരു കലാരൂപത്തെ  ജനസമക്ഷം അവതരിപ്പിക്കാനുളള തീവ്രമായ ശ്രമം ഈ പുസ്തകത്തിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. 

"ശ്രീരാമചരിതം നങ്ങ്യാരമ്മകൂത്ത് ". കോട്ടയം: ഡി. സി ബുക്സ്, 1999.

Extracts

Women Writers of Kerala

View all Authors