Dr. Manjula K. V.

ഡോ. മഞ്ജുള കെ. വി.

1974 ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ജനനം. കെ. വി നാണുവിന്‍റെയും ലീലയുടെയും മകള്‍. ചോതാവൂര്‍ ഹൈസ്കൂള്‍, പാനൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍, ഗവ ബ്രണ്ണന്‍ കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്, കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ തലശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഉത്തര കേരളത്തിലെ തീയ്യ സ്ത്രീകളുടെ പദവി സാമൂഹികവും സാംസ്കാരികവുമായ പഠനം എന്ന ഗവേഷണ പ്രബന്ധത്തിന് പി. എച്ച്. ഡി. ബിരുദം ലഭിച്ചു. “സ്ത്രീയും സമൂഹവും” (കൈരളി ബുക്സ്, കണ്ണൂര്‍, മാര്‍ച്ച് 2005) എന്നൊരൊറ്റ കൃതി മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പുരുഷനോടൊപ്പം വ്യാപരിക്കുന്ന സ്ത്രീ ഇന്നും നിശ്ശബ്ദ സാന്നിദ്ധ്യം മാത്രമായി തരം താഴ്ത്തപ്പെടുന്നതിനെ കുറിച്ച് എഴുതിയ ലേഖന സമാഹാരമാണിത്. ‘മൗനത്തിന്‍റെ വസന്തം’ എന്ന കവിതയില്‍ മൗനത്തിന് പല അര്‍ത്ഥങ്ങള്‍ കല്പിക്കുന്നു. ബോധപൂര്‍വ്വം പെയ്യാതൊഴിയുന്ന മഴമേഘങ്ങള്‍ പോലെയാണ് മൗനം എന്നു പറയുമ്പോള്‍ പലപ്പോഴും ബോധപൂര്‍വ്വമാണ് നാം മൗനം അവലംബിക്കുന്നത്. ഇങ്ങനെ ഒരു മൗനത്തില്‍ നിന്ന് നമുക്ക് അനേകം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനാവും. നിന്‍റെ മൗനം ഒരായുസ്സിന്‍റെ വിലാപ വസ്ത്രമണിഞ്ഞിരിക്കുമ്പോള്‍ സ്നേഹ സമ്പന്നമാവുന്ന ആസക്തിയുടെ ജീവിതഗന്ധം വാക്കുകള്‍ക്കിരുപുറം പരസ്പരമറിയാത്തവരായ് ജډാന്തര ദാഹം പേറി എവിടെ സൂക്ഷിക്കിലും ആഴങ്ങളിലെത്തിച്ചേര്‍ന്ന് ആദ്രമായി ദ്രവിപ്പിക്കുമീ ഊഷ്മളത. (മൗനത്തിന്‍റെ വസന്തം)


Extracts

Women Writers of Kerala

View all Authors