Manju R. Afsal

മജ്ഞു ആര്‍. അഫ്സല്‍

1975 മെയ് 31 ന് കൊല്ലം ജില്ലയിലെ പന്‍മനയില്‍ ജനിച്ചു. മലയാള സാഹിത്യത്തില്‍ എം. എ., ബി. എഡ്. ബിരുദങ്ങള്‍. ഗവ. എച്ച്. എസ്. എസ് പന്‍മനയില്‍ ഹൈസ്ക്കൂള്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. “നൊസ്റ്റാള്‍ജിയ” (2007) എന്ന നോവല്‍ ആണ് പ്രസിദ്ധീകരിച്ച കൃതി. പുതു നോവല്‍ പരമ്പര എന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് നോവലുകളില്‍ ഒന്നായിരുന്നു “നൊസ്റ്റാള്‍ജിയ”. കേരള സാഹിത്യ അക്കാദമി എഴുത്തുവിളക്കില്‍ 2008 ല്‍ പ്രസിദ്ധീകരിച്ച കവിതയാണ് ‘പ്രണയം വിളിക്കുമ്പോള്‍’. ഈ കവിതയില്‍ നഷ്ടമായ പ്രണയപരിശുദ്ധിയെ കുറിച്ച് പ്രതിപാദിപ്പിക്കുന്നു. ‘നാടു നീങ്ങുന്നു പ്രണയ പരിശുദ്ധിയില്‍ ചത്തുമലയ്ക്കുന്നു കൃഷ്ണനും രാധയും! നമുക്ക് മുന്നിലുണ്ടോ തിരിച്ചറിവിന്‍റെ തെരുവോരം.’ പ്രണയം വരുത്തിവച്ച വന്‍ ദുരന്തങ്ങളെ കുറിച്ചും കവിതയില്‍ സൂചിപ്പിക്കുന്നു. ഇന്ന് പരിശുദ്ധ പ്രണയം അന്യമായിരിക്കുന്നു എന്ന കാര്യം കവയിത്രി നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. സ്വാര്‍ത്ഥത നിറഞ്ഞ പ്രണയം അവസാനിക്കുമ്പോള്‍. നാം പലതും തിരിച്ചറിയുമ്പോള്‍ കേള്‍ക്കുന്നത് ശബ്ദമില്ലാത്ത നിലവിളിയും അനാഥരുടെ തേങ്ങിക്കരച്ചിലും മാത്രമാണ്. ‘നാവ് നീട്ടിക്കിതയ്ക്കുന്ന നമ്മുടെ ആര്‍ത്തികള്‍ക്ക് പഴകിയ എല്ലിന്‍ കഷണം മാത്രമാണ് പ്രണയം’
"നൊസ്റ്റാള്‍ജിയ" (നോവല്‍). കോഴിക്കോട്‌: മാതൃഭൂമി ബുക്ക്സ്, 2007.

Extracts

Women Writers of Kerala

View all Authors