Maheswariyamma K.

കെ. മഹേശ്വരിയമ്മ

1929 സെപ്റ്റംബര്‍ 4 ന് ആലപ്പുഴ ജില്ലയിലെ കരുമാടിയില്‍ ജനിച്ചു. ചെല്ലമ്മയും കെ. കെ. കുഞ്ചുപിള്ളയും മാതാപിതാക്കള്‍. അമ്പലപ്പുഴ, ആലപ്പുഴ, കാക്കാഴം എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. 1948 ല്‍ എന്‍. ശ്രീകണ്ഠന്‍ നായരെ വിവാഹം ചെയ്തു. 1952 മുതല്‍ സ്ത്രീകളുടെ ക്ഷേമത്തിനായി വിവിധ സംഘടനകളിലും സമിതികളിലും പ്രവര്‍ത്തിച്ചു. പതിനാറു വര്‍ഷം ബ്ലോക്ക് വികസന സമിതി ചെയര്‍പേഴ്സണായും 4 വര്‍ഷം അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. വനിതാ വ്യവസായങ്ങളുടെ സ്റ്റേറ്റ് അഡ്വൈസറി മെമ്പര്‍, അമ്പലപ്പുഴ പഞ്ചായത്ത് മെമ്പര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുകയും നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടുകയും ചെയ്തിട്ടുണ്ട്. “മഹാമേരുക്കളുടെ നിഴലില്‍” എന്ന ആത്മകഥയാണ് പ്രസിദ്ധീകരിച്ച കൃതി. കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ട എന്‍. ശ്രീകണ്ഠന്‍ നായരുമൊത്തുള്ള ജീവിതകഥ വിവരിക്കുകയാണ് അദ്ദേഹത്തിന്‍റെ പത്നിയായ മഹേശ്വരിയമ്മ “മഹാമേരുക്കളുടെ നിഴലില്‍” എന്ന കൃതിയില്‍. വ്യത്യസ്തങ്ങളായ ദശാസന്ധികളിലൂടെ കടന്നുപോകണ്ടിവരുന്ന രണ്ടു ജീവിതങ്ങളുടെ ഒഴുകിപ്പടരലുകള്‍ ഈ ആത്മകഥയില്‍ ദര്‍ശിക്കാം. ഒപ്പം മറ്റു കുറെ ജീവിതങ്ങളുടെ കഥയും. തിരുവിതാംകൂറില്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ ദിവാനാകുന്നതിനു മുമ്പ്, ഉത്തരവാദ ഭരണസമരം ആരംഭിക്കുന്നതിനും തൊട്ടുമുമ്പുള്ള കാലഘട്ടം മുതലാണ് മഹേശ്വരിയ്മയുടെ ഓര്‍മ്മകള്‍ തുടങ്ങുന്നത്. ആത്മകഥയിലെ അഞ്ചാം അദ്ധ്യായമായ ‘ശ്രീകണ്ഠന്‍ ചേട്ടന്‍’ ആണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1937 ലാണ് മഹേശ്വരിയമ്മ ആദ്യമായി ശ്രീകണ്ഠന്‍ നായരെ കാണുന്നത്. മഹേശ്വരിയമ്മയെ വിവാഹം കഴിച്ച അന്നു മുതല്‍ അദ്ദേഹം ആ വീടിന്‍റെ മുഴുവന്‍ ചുമതലകളും ഏറ്റെടുത്ത കഥ വിവരിക്കുകയാണ് ഈ അദ്ധ്യായത്തില്‍.
“മഹാമേരുക്കളുടെ നിഴലില്‍” (ആത്മകഥ). കോട്ടയം: ഡി. സി. ബുക്സ്, 2011.

Extracts

Women Writers of Kerala

View all Authors