Lopa R.

ലോപ ആര്‍.

1978 ഏപ്രില്‍ 26 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ജനിച്ചു. ഇപ്പോള്‍ ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപിക. 2000 ഏപ്രിലില്‍, മാതൃഭൂമി വിഷുപ്പതിപ്പില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം നേടി. 2001 ലെ കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്, 2002 ലെ വി. ടി. കുമാരന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്, 2003 ലെ ഗീതാഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ്, 2009 ലെ തപസ്യയുടെ ദുര്‍ഗ്ഗാദത്ത പുരസ്കാരം എന്നിവ ലഭിച്ചു. ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. “പരസ്പരം” (2011) ആണ് ആദ്യ കൃതി. “പരസ്പരം” എന്ന കവിതാ സമാഹാരത്തിലെ ‘പാലങ്ങള്‍’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കവിതയിലൂടെ ജീവിതത്തിന്‍റെയും മരണത്തിന്‍റെയും മോഹങ്ങളുടെയും ആഴങ്ങള്‍ തേടുന്ന കവിതയാണ് ലോപയുടേത്. കൈവരി തകര്‍ത്തു വീഴുന്ന കാമനകളും അപാരതയിലേക്കു നീളുന്ന നിഗൂഡതകളും ഒറ്റ ദിശയിലേക്കു മാത്രമൊഴുകുന്ന പ്രണയാര്‍ദ്രതയും നിറയുകയാണ് വരികളിലെല്ലാം. താലിനൂല്‍പ്പാല ജാഗ്രതയാകുന്ന ജീവിതവും വഴുക്കല്‍ നിറഞ്ഞ ഇരുള്‍പ്പാലം കടത്താന്‍ കൈപിടിക്കാനെത്തുന്ന മരണത്തിന്‍റെ നിശ്ശബ്ദതയും അനുഭവങ്ങളുടെ തത്ത്വചിന്തയായി, കവിതയായി, പുര്‍ജനിക്കുന്നു.


Extracts

Women Writers of Kerala

View all Authors