Dr. V. Lisy Mathew

ഡോ. വി. ലിസി മാത്യു

1966 ല്‍ കണ്ണൂര്‍ ജില്ലയിലെ വായാട്ടുപറമ്പില്‍ ജനിച്ചു. വേരനാനിക്കല്‍ മാത്യുവിന്‍റെയും ഫിലോമിനയുടെയും മകള്‍ വായാട്ടുപറമ്പ് സെന്‍റ് ജോസഫ് യു. പി. സ്കൂള്‍ ചപ്പാരപ്പടവ് ഹൈസ്കൂള്‍ നടുവില്‍ ഹൈസ്കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1990 ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ഫില്‍ ബിരുദവും ഡോ. എസ്. കെ. വസന്തന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണത്തിന് മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദവും ലഭിച്ചു. ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കേളേജില്‍ ലക്ചറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ലക്ചറര്‍. “വി. കെ. എന്‍ : പുതിയ പുരുഷാര്‍ത്ഥങ്ങളുടെ ചക്രവര്‍ത്തി” (2000) എന്ന പഠനഗ്രന്ഥമാണ് പ്രസിദ്ധീകരിച്ച കൃതി. “വി. കെ. എന്‍. പുതിയ പുരുഷാര്‍ത്ഥങ്ങളുടെ ചക്രവര്‍ത്തി” എന്ന പഠന ഗ്രന്ഥത്തിലെ ‘ചിരിയുടെ ഗൗരവ തലങ്ങള്‍’ എന്ന ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമകാലിക പരിസ്ഥിതികളെ അതിശയോക്തി കലര്‍ത്തി ചിത്രീകരിച്ചു കൊണ്ട് അവയിലെ വൈരുദ്ധ്യങ്ങള്‍ക്കു നേരെ പൊള്ളച്ചിരി ചിരിക്കുന്ന വി. കെ. എന്‍ മലയാള സാഹിത്യത്തില്‍ ചിരിയുടെയും ചിന്തയുടെയും പുതിയ ഉന്‍മേഷഭരിതമായ പരിസരം സൃഷ്ടിച്ചു. ‘ഏറ്റവും കൂടുതല്‍ പഠനവിധേയമായിട്ടുള്ള മാനസിക ഭാവമാണ് ചിരി. ജീവപരിണാമത്തിന്‍റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന മനുഷ്യന് പരിണാമത്തിന്‍റെ ഉന്നതാവസ്ഥയില്‍ നിന്നും ലഭിച്ച സിദ്ധിയാണിത്. അതുകൊണ്ടു തന്നെ ഇതര ജീവികളില്‍ ഒന്നായി ചിരി വിലയിരുത്തപ്പെടുന്നു. ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് മനുഷ്യനു മാത്രമുള്ള പ്രത്യേകതയാണ്.’ തന്‍റെ കൃതികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച വി. കെ. എന്‍. എന്ന ബഹുമുഖ പ്രതിഭയെ അടുത്തറിയാനുള്ള ശ്രമമാണ് ഈ പഠനം.


Extracts

Women Writers of Kerala

View all Authors