Lisy Joy

ലിസി ജോയ്

1961 ഫെബ്രുവരി 14 ന് തൃശൂര്‍ കിഴക്കേകോട്ടയില്‍ ജനിച്ചു. തൃശൂര്‍ സെന്‍റ് മേരീസ് കോളേജ്, വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ ബ്രാഞ്ച് മാനേജരാണ് (തൃപ്രയാര്‍). കഥകളും നോവലുകളും എഴുതാറുണ്ട്. മാതൃഭൂമി ബുക്സ് നോവല്‍ അവാര്‍ഡ് (“മുംബൈ”), എസ്. കെ. മാരാര്‍ അവാര്‍ഡ് (“മുംബൈ”), കൈരളി അറ്റ്ലസ് പുരസ്കാരം (കഥ - ‘ബോറി ബന്തറിലെ പശു’) എന്നിവ ലഭിച്ചു. പതിനാറാം വയസ്സില്‍ എഴുതിയ ആദ്യകഥ ‘ഗ്രഹണം’ പിന്നീട് മയില്‍പ്പീലി എന്ന പേരില്‍ ടെലിഫിലിമായി. “വിളനിലങ്ങള്‍” എന്ന നോവലില്‍ ഒരു കൊച്ചുകുട്ടിയുടെ ചിന്തകളിലൂടെ ബൈബിള്‍ കഥയുടെ പുനരാവിഷ്കാരം നടത്താന്‍ ശ്രമിക്കുകയാണ് എഴുത്തുകാരി. പഴയ നിയമത്തിലെ ഒരു കഥയാണ് നവോമിയുടേത്. അവര്‍ ക്ഷാമകാലത്ത് പട്ടിണിയില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനായി സ്വന്തം നാടുവിട്ടു പോകുന്നു. ഭര്‍ത്താവും രണ്ടാണ്‍മക്കളും ഒരുമിച്ച് നാടുവിട്ട അവര്‍ തിരികെ വരുന്നത് ഭര്‍ത്താവിനെയും ആണ്‍മക്കളെയും നഷ്ടപ്പെട്ടിട്ടാണ്. ആണ്‍മക്കളില്‍ ഒരുവന്‍റെ ഭാര്യയായ റൂത്ത് അവരോടൊപ്പം നാട്ടിലെത്തുന്നു. അവള്‍ തിരികെ പോകാന്‍ കൂട്ടാക്കിയില്ല. ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും വിവിധ കാഴ്ചകള്‍ ഈ കൃതിയിലുണ്ട്. മരിയ എന്ന പെണ്‍കുട്ടിയുടെ സങ്കല്പങ്ങളിലൂടെ പുതിയ ലോകത്തില്‍ ഈ കഥ പുനര്‍ജ്ജനിക്കുകയാണ്.

“മുംബൈ” (നോവല്‍) - മാതൃഭൂമി ബുക്സ് ആദ്യ എഡി. 2005, രണ്ടാമത്തെ 2006 “വിളനിലങ്ങള്‍” (നോവല്‍) - മാതൃഭൂമി ബുക്സ് ആദ്യ എഡി. 2009 “ബോറിബന്തറിലെ പശു” (കഥകള്‍) - അച്ചടിയില്‍

Extracts

Women Writers of Kerala

View all Authors