K. Leelavathi Thankachi

കെ. ലീലാവതി തങ്കച്ചി

തിരുവനന്തപുരം നന്ത്യാര്‍വീട്ടില്‍ ഡോ. സി. വി. പത്മനാഭപിള്ളയുടെയും വാവറ പുത്തന്‍ വീട്ടില്‍ ഈശ്വരിപിള്ള തങ്കച്ചിയുടെയും മകള്‍. “അലതല്ലും ഓര്‍മ്മകള്‍” ആണ് പ്രസീദ്ധികരിച്ച കൃതി. ഈ നോവലിലെ അവസാന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഥാകാരിയുടെ ബാല്യകാലസ്മരണകളും പഴങ്കഥകളും നാട്ടാചാരങ്ങളും കൂടെ കുറെ പ്രൗഢമായ കഥാപാത്രങ്ങളും കടന്നുവരുന്ന ഈ ചെറുനോവല്‍ മറ്റൊരു കാലഘട്ടത്തിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ടുപോകുന്നു. നാഞ്ചിനാടിന്‍റെ മണവും താമ്രപര്‍ണിയുടെ കിലുകിലാരവവും കലര്‍ന്ന ഭാഷയും അവതരണശൈലിയും സ്വീകരിച്ചിട്ടുള്ള ഈ നോവല്‍ ഒരു പ്രത്യേക വായനാനുഭവമാണ് സമ്മാനിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ വലംകയ്യായിരുന്ന ഭടനായകډാരായിരുന്നു വാവറ വലിയ വീട്ടുകാരുടെയും മറ്റും ചരിത്രവസ്തുക്കള്‍ ലളിതമായി പ്രതിപാദിച്ചിട്ടുള്ള ഈ നോവല്‍ ഒരു ചരിത്രരേഖ കൂടിയാണ്. അവതാരികയില്‍ പ്രൊഫ പി. കുഞ്ഞുശങ്കരപ്പിള്ള രേഖപ്പെടുത്തിയതുപോലെ വര്‍ണ്ണനാപാടവം ഈ കൃതിയുടെ ഒരു പ്രത്യേകതയാണ് - താമ്രപര്‍ണീ നദിയുടെ ഇരുകരകളിലും സമൃദ്ധമായി നില്‍ക്കുന്ന കേരവ്യക്ഷങ്ങളെയും വയലേലകളെയും തിരുവനന്തപുരത്തിന്‍റെ വിശേഷങ്ങളെയും കുട്ടനാട്ടിലെ കയാല്‍പ്പരപ്പില്‍ തത്തിക്കളിക്കുന്ന ഓടിവള്ളങ്ങളെയും അവയെ നിയന്ത്രിച്ചിരുന്ന വള്ളുവനേയും വര്‍ണ്ണിച്ചിട്ടുള്ളത്. കമനീയമായ രീതിയിലാണ്. പഴയകാല സംഭവങ്ങള്‍ ഇത്ര കാര്യമായി സൂക്ഷിക്കാനുള്ള ഓര്‍മശക്തി അന്യാദൃശമാണ്. തിരുവനന്തപുരത്തെ പൂജപ്പുര എഴുന്നള്ളത്ത്, ശാസ്ത്രമംഗലം എഴുന്നള്ളത്ത് തുടങ്ങിയവയെയും പരാമര്‍ശിച്ചിട്ടുണ്ട്.


Extracts

Women Writers of Kerala

View all Authors