Leela Upadhyaya

ലീലാ ഉപാദ്ധ്യായ

1969 ല്‍ ഏറണാകുളത്തു ജനിച്ചു. തൃപ്പൂണ്ണിത്തുറ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ എന്‍. എസ്. എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സാഹിത്യസദസ്സുകളില്‍ പങ്കെടുക്കുന്നു. ‘അവധാരണം’ എന്ന ചെറുകഥയ്ക്ക് ബാംഗ്ളൂര്‍ കേരള സമാജത്തിന്‍റെ സമ്മാനം ലഭിച്ചു. 2008 ല്‍ മനോരമ മെട്രോയിലും 2009 ല്‍ ജയ് ഹിന്ദ് ചാനലിന്‍റെ പ്രവാസി സാഹിത്യകാരന്‍മാരുടെ പരിപാടിയിലും അഭിമുഖം നടത്തയിട്ടുണ്ട്. 2009 ല്‍ സൂര്യ ടി. ഒി. യില്‍ രണ്ടു കവിതകള്‍ അവതരിപ്പിച്ചു. വ്യക്തമായ ആശയവും അതിനനുസരിച്ച് രചനയും നടത്തിയിട്ടുളള കവിതകളാണ്. 'അവസാനത്തെ വിത്ത്' (“തണല്‍ തേടാക്കിളികള്‍”) എന്ന കവിതയില്‍ പരിസ്ഥിതി, പ്രകൃതി കടന്നു വരുന്നു. അതിശക്തമായ മഴയില്‍ എല്ലാം ഒഴുകിപ്പോകുമ്പോള്‍ ഒരു ശിശു മാത്രം അവശേഷിക്കുന്ന ചിത്രമാണ് ഇതില്‍ കാണുന്നത്. മഴയുടെ കരുത്ത് വ്യക്തമാക്കാന്‍ വരികള്‍ക്ക് സാധിക്കുന്നുണ്ട്. ഒരു തുണ്ട് മരം മാത്രം ഒഴിവാക്കി ജലം കരയ്ക്ക് വച്ച് പിരിഞ്ഞൊഴുകുമ്പോള്‍ കുട്ടി മരക്കൊമ്പില്‍ ഒരു തുണിക്കഷണത്തില്‍ കൂരുങ്ങിക്കിടക്കുന്നു. പല്ലില്ലാ വായ്ക്ക് അടിയറവ് പറഞ്ഞു വിതുമ്പി ചിരിച്ച് നിന്‍വാങ്ങി മഴ ഒരു ഗ്രാമത്തില്‍ ഇനിയുളള നിറവിളകള്‍ക്കായ്, ഒരു വിത്ത് മാത്രം ബാക്കി വച്ച്

“എന്തിനായെന്തിനായ്” (കവിത). ഡല്‍ഹി: മുദ്ര ബുക്സ്, 2007. “ഹരിശങ്കര്‍ ചൗരസ്യ” (കഥ). ഡല്‍ഹി: മുദ്ര ബുക്സ്, 2008.

Extracts

Women Writers of Kerala

View all Authors