Leela Sarkar

ലീലാ സര്‍ക്കാര്‍

സിംഗപ്പൂരില്‍ ജനിച്ചു. വളര്‍ന്നതും പഠിച്ചതും കേരളത്തില്‍. സെന്‍റ് മേരീസ് കോളേജ് തൃശൂര്‍, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിച്ചു. 1969 ല്‍ ദിനേക്കുമാര്‍ സര്‍ക്കാറിനെ വിവാഹം കഴിച്ചു. വിവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയയാണ് ലീലാ സര്‍ക്കാര്‍. ബംഗാളിയില്‍ നിന്നുള്ള വിവര്‍ത്തനങ്ങളും സ്വതന്ത്ര കൃതികളും മലയാളത്തിലെ എല്ലാ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിമല്‍കര്‍, രമാദേവി ചൗധരി, ഭിഗ്വേന്ദു പാലിത്, ബുദ്ധദേവ് ഗുഹ, ശീര്‍ഷേന്ദു മുഖോപാദ്ധ്യായ, മഹാശ്വേതാദേവി, സത്യജിത് റായ് ഇങ്ങനെ പ്രമുഖരായ ബംഗാളി എഴുത്തുകാരുടെ കൃതികളാണ് വിവര്‍ത്തനം ചെയ്യുന്നത്. വിവര്‍ത്തനത്തിന് 1993-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സത്യജിത്ത് റായിയുടെ “ഭൂമിയിലെ സ്വര്‍ഗം ഭയാനകം” എന്ന നീണ്ടകഥയിലെ വളരെ മികച്ച ഒരു ഭാഗമാണ് ‘കഥയും തിരക്കഥയും’ ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരിന്‍റെ ഭംഗി അടുത്തറിയാന്‍ എത്തിയ ഗാംഗുലി, ഫെലൂദ എന്ന രണ്ട് പ്രൈവറ്റ് ഡിക്ടറ്റീവുകള്‍, സിന്ധേശ്വര്‍ മല്ലിക് എന്ന റിട്ടയേര്‍ഡ് ജഡ്ജിനെ പരിചയപ്പെടുകയും അവിടെവച്ച് മല്ലിക് കൊല്ലപ്പെടുന്നതും, യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്തുന്നതും ആണ് “ഭൂമിയിലെ സ്വര്‍ഗ്ഗം ഭയാനകം” നീണ്ടകഥയിലെ പ്രമേയം. 'കഥയും തിരക്കഥയും' എന്ന ഭാഗത്ത് കൊല ആരാണെന്നുള്ള അന്വേഷണവും അതിനെക്കുറിച്ചുള്ള നിഗമനങ്ങളുമാണ് ചേര്‍ത്തിരിക്കുന്നത്. ലീലാസര്‍ക്കാര്‍ ഇത് വളരെ മനോഹരമായി തന്നെ വിവര്‍ത്തനം ചെയ്തിരിക്കുന്നു.

“ഒരുകഥയും തിരക്കഥയും” (വിവര്‍ത്തനം). സത്യജിത്റായ്, 2006. “ഭൂമിയിലെ സ്വര്‍ഗ്ഗം ഭയാനകം” (വിവര്‍ത്തനം). 2006. “നായകന്‍” (വിവര്‍ത്തനം). “ആരണ്യത്തിന്‍റെ അധികാരം” (വിവര്‍ത്തനം- മഹാശ്വേതാദേവി). 1992. (1979 - ലെ അക്കാഡമി അവാര്‍ഡ് നേടിയ ഹൃദയസ്പര്‍ശം ഒരു വിപ്ലവ കഥയാണിത്.) “സ്രാവ് നദി ഗ്രനേഡ്” (ബംഗാളി നോവല്‍ - 2001) “സെലീന ഹൊസൈന്‍”

Extracts

Women Writers of Kerala

View all Authors