Dr. C. P. Leela

ഡോ. സി. പി. ലീല

1944 മെയ് 8 ന് ജനിച്ചു. പാറുക്കുട്ടിയമ്മയും ചന്ദ്രശേഖരക്കുറുപ്പും മാതാപിതാക്കള്‍. കവിയൂര്‍ എന്‍. എസ്. എസ്. ഹൈസ്കൂളില്‍ നിന്നും എസ്. എസ്. എല്‍. സി. യും ചങ്ങനാശ്ശേരി എന്‍.എസ്. എസ്. കോളേജില്‍ നിന്നും എം. എ.യും പാസ്സായി. 1970 ല്‍ എന്‍. എസ്. എസ്. കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 1989 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും ‘ചങ്ങമ്പുഴയുടെ കവി വ്യക്തിത്വം’ എന്ന വിഷയത്തില്‍ പി. എച്ച്. ഡി. ബിരുദം നേടി. 1990 മുതല്‍ എം. ജി. യൂണിവേഴ്സിറ്റി റിസര്‍ച്ച് ഗൈഡായി. 1994 ല്‍ എന്‍. എസ്. എസ്. ഹിജു കോളേജില്‍ വകുപ്പദ്ധ്യക്ഷയായി. 1999 ല്‍ അതേ കോളേജില്‍ നിന്നു തന്നെ വിരമിച്ചു. പിന്നീട് രണ്ടു വര്‍ഷം വെള്ളനാട് മിത്രാനികേതന്‍റെ കോളേജില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. “വൈലോപ്പിള്ളി : നേരിന്‍റെ വേനല്‍പ്പൊരുള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ആത്മദുഃഖത്തിന്‍റെ അലകടല്‍ കടഞ്ഞ അമൃതവര്‍ഷമായി വൈലോപ്പിള്ളിക്കവിതയെ അറിയുകയും ഏകാന്തജീവത്തിന്‍റെ നിഗൂഡതകളും തീവ്രാനനുഭവങ്ങളുടെ തീക്ഷ്ണ ഗന്ധം പേറുന്ന രാപ്പകലുകളും രൂപപ്പെടുത്തിയ കവിവ്യക്തിത്വത്തിന്‍റെ സങ്കീര്‍ണതകള്‍ ആവിഷ്കരിക്കുകയും ചെയ്യുന്ന ഈ കൃതി കവിയുടെ നേരിന്‍റെ നേര്‍മൊഴികളാല്‍ അഗ്നിശുദ്ധം ആവഹിക്കുന്നു. വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കല്‍’ എന്ന കവിതയെക്കുറിച്ചുള്ള പഠനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുടിയൊഴിക്കലിന്‍റെ രചനാ പതാത്തലം വിവരിക്കുകയാണ് ഈ അധ്യായത്തില്‍. കവിവ്യക്തിത്വത്തിന്‍റെ എല്ലാ സവിശേഷതകളും ഈ കവിത ആഴത്തില്‍ ഉള്‍ക്കൊള്ളുന്നതെങ്ങനെ എന്നും ഗ്രന്ഥകാരി വ്യക്തമാക്കുന്നു. വൈലോപ്പിള്ളിയുടെ വ്യക്തിത്വം അപഗ്രഥിക്കുന്നു ഈ ഗ്രന്ഥത്തില്‍ ആ കവിയുടെ ആത്മപരത ഏറിനില്‍ക്കുന്ന ഒരു കാവ്യം വിശദമായി അപഗ്രഥിച്ചതിന് ഔചിത്യമുണ്ട്.
“വൈലോപ്പിള്ളി : നേരിന്‍റെ വേനല്‍പ്പൊരുള്‍”. തിരുവനന്തപുരം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2008.

Extracts

Women Writers of Kerala

View all Authors