Layana V. R.

വി. ആര്‍. ലയന

1981 ല്‍ തിരുവനന്തപുരത്തു ജനിച്ചു. ശ്രീകാര്യം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലും എസ്. എന്‍. കോളേജിലും പഠനം. തിരുവനന്തപുരം എസ്. എ. ടി. ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നു. “കാലം കടഞ്ഞെടുത്ത കഥകള്‍” എന്ന സമാഹാരത്തിലെ ‘ചാമ്പമരങ്ങള്‍ക്കിടയില്‍’ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിലെ തറവാടും അമ്മമ്മയുടെ സ്നേഹവും പൊയ്പ്പോയ നഗരത്തിലെ ഒരു പെണ്‍കുട്ടിയുടെ വ്യഥകളാണ് ഈ കഥയില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. അതിജീവനത്തിന്‍റെ തുരുത്തുകള്‍ തിരയുന്ന പാവം മനുഷ്യരും അവര്‍ക്കു ചുറ്റും ഹതാശമായി പരക്കുന്ന ഇരുട്ടും ഇതില്‍ തെളിയുന്നു. ബുള്‍ഡോസറിനാല്‍ ഇളക്കിമാറ്റപ്പെടുന്ന തറവാടിന്‍റെ അടിവേരുകള്‍ സ്വസ്ഥജീവിതത്തിന്‍റെ വേരുകള്‍ കൂടിയാകുന്നു. പരിസ്ഥിതിയുടെ വിനാശവും മനുഷ്യമനസ്സിന്‍റെ അലച്ചിലും ഉള്‍കാമ്പോടെ വിവരിക്കാന്‍ ലയനയ്ക്കു കഴിഞ്ഞിട്ടുണ്ട്.
"കാലം കടഞ്ഞെടുത്ത കഥകള്‍ ". കോഴിക്കോട്: സാഹിത്യ പുസ്തക പ്രസാധനം, 2010.

Extracts

Women Writers of Kerala

View all Authors