Latha Nair

ലതാ നായര്‍

1955 ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ജനിച്ചു. പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിസിനസ് മാനേജ്മെന്‍റിലും ബിരുദാനന്തര ബിരുദം. പ്രൊഫസറാണ്. ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ‘സ്വര്‍ഗം തേടി’ എന്ന കഥ ഹൃദയ സ്പൃക്കായി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സുഷമ എന്ന സ്ത്രീയുടെ മാനസിക വിഭ്രാന്തികളും അസുഖങ്ങളും അവളെ മരണത്തിലേക്കെത്തിക്കുകയാണ്. അച്ഛന്‍റെ ശ്രാദ്ധത്തിനു നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന അവള്‍ തൊട്ടടുത്ത കുന്നിന്‍ പുറത്ത് അച്ഛനെ കാണുന്നു. പിന്നീടൊരിക്കല്‍ മുത്തശ്ശിയെയും കണ്ടു. മനസ്സ് കൊണ്ട് അവള്‍ അവരുടെ വഴിയേ യാത്രയായി അവളുടെ തറവാട് കണ്ടു. എന്നാല്‍ അത് യഥാര്‍ത്ഥ്യമായിട്ടേ അവള്‍ക്ക് അനുഭവപ്പെട്ടുള്ളു. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി അതാണെന്നവള്‍ വിശ്വസിച്ചു. വീട്ടിലേക്കു പോകാന്‍ അവളുടെ ഭര്‍ത്താവ് തീരുമാനിച്ചു. അയാള്‍ ഓഫീസില്‍ പോയ സമയം സുഷമ കുന്നിന്‍റെ മുകളിലേക്കുള്ള വഴിയിലൂടെ നടന്നു. അവള്‍ക്ക് നെഞ്ചുവേദന അസഹ്യമാവുകയും തളര്‍ന്ന് പാറക്കെട്ടിനിടയിലേക്ക് വീണ് മരിക്കുകയും ചെയ്യുന്നു. മനസ്സിന്‍റെ വിഹ്വലതകളില്‍ നിന്നും മരണത്തിലേക്കെത്തിയ ഒരു സാധാരണ സ്ത്രീയുടെ കഥ ശ്രദ്ധാപൂര്‍വ്വം പറഞ്ഞിട്ടുണ്ട്.
“മറ്റൊരു മന്ഥര” (നോവല്‍). പെന്‍ ബുക്സ്, 2002. “സ്വരൂപയുടെ കഥകള്‍” (ചെറുകഥാസമാഹാരം). സ്വരൂപ, 2004. “മാനവവിഭവശേഷി” (ചെറുകഥാസമാഹാരം). കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, 2002.

Extracts

Women Writers of Kerala

View all Authors