Ambika Ambad

അംബിക അമ്പാട്ട്

1927 ജൂണില്‍ തൃശൂരില്‍ ജനനം. സ്കൂള്‍ വിദ്യാഭ്യാസം വിവേകോദയം സ്കൂളിലും വി. ജി. സ്കൂളിലും സെന്‍റ് മേരീസ് കോളേജില്‍ നിന്ന് അര്‍ത്ഥ ശാസ്ത്രത്തില്‍ ബിരുദം നേടി. നാഗപ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ എം. എ. ബിരുദം എടുത്തു. 1951 ല്‍ കോഴിക്കോട്ടെ പ്രോവിഡന്‍സ് കോളേജിലും 1952 ല്‍ തൃശൂരിലെ സെന്‍റ് മേരീസ് കോളേജിലും ഹിന്ദി അദ്ധ്യാപികയായി ജോലി നോക്കി. 1953 മുതല്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ഹിന്ദി പ്രൊഫസറായി ജോലി ചെയ്തു. 1987 ല്‍ വിരമിച്ചു. പ്രസിദ്ധ ഹിന്ദി സാഹിത്യക്കാരന്‍ ശ്രീ. പ്രതാപനാരായണന്‍ ശ്രീവാസതവയുടെ “ബിദം”, “വിഷമുഖി” എന്നീ നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ആകാശവാണി തൃശൂര്‍ നിലയത്തിനുവേണ്ടി റേഡിയോ നാടകങ്ങള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ശ്രീമതി അംബിക അമ്പാട്ടിന്‍റെ “പുരാണ കഥാമൃതം” എന്ന ഉപന്യാസ സമാഹാരത്തില്‍ നിന്ന് ‘രാമചരിതം മാഹാത്മ്യം’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീരാമകഥാ ശ്രവണത്തിലൂടെ മോക്ഷപ്രാപ്തി ലഭിച്ച സാത്വികന്‍ എന്ന ബ്രാഹ്മണന്‍റെ കഥ അവതരിപ്പിച്ചുകൊണ്ട് ധര്‍മ്മവഴിയില്‍ നിന്ന് വ്യതിചലിക്കാതെ സഞ്ചരിക്കാന്‍ സാമാന്യജനത്തെ ഉദ്ബോധിപ്പിക്കുകയാണ് എഴുത്തുകാരി.

“പുരാണകഥാമൃതം”, (ഉപന്യാസങ്ങള്‍). തൃശൂര്‍: സുലഭ ബുക്സ്, 1997. “വിടവാങ്ങല്‍”, (നോവല്‍ പരിഭാഷ). “ആ വിഷമുഖി”, (നോവല്‍ പരിഭാഷ). “കൃഷ്ണനാട്ടം” (മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് പരിഭാഷ). ഗുരുവായൂര്‍ ദേവസ്വം.

Extracts

Women Writers of Kerala

View all Authors